നിരവധി സൂപ്പര്‍ഹിറ്റ് സിനിമകള്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ള ഹിറ്റ് മേക്കര്‍ വിനയന്‍ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയില്‍ കൂടി മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്തിയ താര സുന്ദരിയാണ് ഹണിറോസ്. നിരവധി മികച്ച കഥാപാത്രങ്ങളിലൂടെ ഇതിനോടകം പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാന്‍ ഹണി റോസിന് കഴിഞ്ഞു.
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും എല്ലാം ഹണി റോസ് തിളങ്ങി നില്‍ക്കുകയാണ്. ബോള്‍ഡ് ആയ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധ കാണിക്കുന്ന ഹണിയുടെ കരിയറില്‍ വഴിത്തിരിവായത് ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന മലയാള ചിത്രമാണ്.
മോഡേണ്‍ വേഷവും നാടന്‍ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരം കൂടിയാണ് ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങില്‍ ഒതുങ്ങാതെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യില്‍ ഭഭ്രമാണെന്ന് വളരെ ചുരുങ്ങിയ സമയം കൊണ്ട് താരം തെളിച്ചിരുന്നു. അതേസമയം, താരമിപ്പോള്‍ ഉദ്ഘാടന വേദികളിലാണ് നിറഞ്ഞുനില്‍ക്കുന്നത്. കേരളത്തിന് അകത്തും പുറത്തും യുഎഇയിലുമൊക്കെ ഉദ്ഘാടനങ്ങളിലെ സ്ഥിരം സാന്നിധ്യമാണ് ഹണി റോസ്.
അടുത്തിടെ ഒരു അഭിമുഖത്തില്‍ അവതാരക ധ്യാന്‍ ശ്രീനിവാസനോടും സോഹന്‍ സിനുലാലിനോടും ഹണിറോസിനെ കുറിച്ച് ഒരു ചോദ്യം ചോദിച്ചിരുന്നു. ഹണി റോസ് മുന്നിലൂടെ നടന്നുപോയാല്‍ എന്താണ് തോന്നുക എന്നായിരുന്നു ആ ചോദ്യം. ഇപ്പോഴിതാ ആ ചോദ്യത്തെ കുറിച്ച് സംസാരിക്കുകയാണ് ഹണി റോസ്.
ഇങ്ങനെ ഒരു ചോദ്യം ഒരു പെണ്‍കുട്ടി ചോദിച്ചു എന്ന കാര്യം തന്നെ അത്ഭുതപ്പെടുത്തുകയാണ്. ശരിക്കും താന്‍ ഞെട്ടിയെന്നും ആ അഭിമുഖത്തില്‍ അതിഥിയായി എത്തിയവര്‍ തന്റെ സഹപ്രവര്‍ത്തകരായിരുന്നുവെന്നും അവര്‍ ആ ചോദ്യം നന്നായി മനസ്സിലാക്കി മാന്യമായിട്ടാണ് ഉത്തരം നല്‍കിയതെന്നും ഹണി റോസ് പറയുന്നു.
എന്നാല്‍ അവരുടെ ഉത്തരത്തില്‍ അവതാരക തൃപ്തയായിരുന്നില്ല. എന്ത് സന്തോഷമാണ് അവര്‍ക്ക് ഇതിലൂടെ ലഭിക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നും ആ അവതാരക എന്നെങ്കിലും തന്നെ ഇന്റര്‍വ്യൂ ചെയ്യാന്‍ വന്നാല്‍ എപ്പോഴെങ്കിലും ബോഡി ഷെയ്മിങ് അനുഭവിച്ചിട്ടുണ്ടോ എന്ന് താന്‍ ചോദിക്കുമെന്നും ഹണി റോസ് പറയുന്നു.
എങ്ങനെയാണ് ഒരാള്‍ക്ക് മറ്റൊരാളുടെ ശരീര ഭാഗങ്ങളെ കുറിച്ച് അനാവശ്യമായി അഭിപ്രായം പറയാന്‍ തോന്നുന്നത്. എല്ലാവരും ദൈവത്തിന്റെ സൃഷ്ടിയല്ലോ എന്നും ഇത്തരത്തിലുള്ള പരിഹാസങ്ങള്‍ എന്തിനാണന്നും ഈ അടുത്ത കാലത്ത് സോഷ്യല്‍മീഡിയയില്‍ ഏറ്റവും അറ്റാക്ക് നേരിട്ട വ്യക്തി താനായിരിക്കുമെന്നും ട്രോളുകളെല്ലാം വേദനിപ്പിക്കുന്നുവെന്നും ഹണി റോസ് പറയുന്നു.