Home Entertainment Celebrities

എന്തൊരു ചിരി, നടിയുടെ ഈ ഫോട്ടോ പകര്‍ത്തിയത് ആരെന്ന് അറിയുമോ; സന്തോഷത്തിന്റെ രഹസ്യം മറ്റൊന്ന്

56

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സംവൃത സുനിൽ. രസികൻ എന്ന ചിത്രത്തിൽ ദിലീപിൻറെ നായികയായിട്ട് തുടക്കം കുറിച്ച നടി തുടർന്ന് നിരവധി സിനിമകളിൽ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് കുറച്ചു കാലം സംവൃതക്കാലം തന്നെയായിരുന്നു. ഓരോ സിനിമ കഴിയുമ്പോഴും ഈ താരത്തെ തേടി നിരവധി അവസരങ്ങൾ വന്നുകൊണ്ടിരുന്നു.

Advertisements

ചെയ്ത സിനിമകളെല്ലാം ഹിറ്റ് ആവുകയും ചെയ്തു. കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്ത് തന്നെയായിരുന്നു യുഎസ് ബേഡ്സ് എൻജിനീയർ ആയ അഖിൽ ജയരാജുമായുള്ള നടിയുടെ വിവാഹം. വിവാഹത്തിന് പിന്നാലെ മറ്റു നടിമാരെ പോലെ അഭിനയത്തിൽ നിന്ന് പൂർണ്ണമായി മാറിനിൽക്കാൻ തുടങ്ങി. മാത്രമല്ല നടി ഭർത്താവിനൊപ്പം വിദേശത്തേക്ക് പോവുകയും ചെയ്തു.

ഇപ്പോഴും രണ്ടു മക്കൾക്കും ഭർത്താവിനും ഒപ്പം വിദേശത്ത് ആണ് നടി താമസിക്കുന്നത്. ഇടയ്‌ക്കൊന്ന് സിനിമയിലേക്ക് സംവൃത തിരിച്ചെത്തിയിരുന്നു. എങ്കിലും അഭിനയത്തിൽ സജീവമായി എന്ന് പറയാൻ കഴിയില്ല. സോഷ്യൽ മീഡിയയിൽ സജീവമാണ് ഈ നടി. ഇടയ്ക്ക് കുടുംബ വിശേഷങ്ങൾ പങ്കുവെച്ച് സംവൃത എത്താറുണ്ട്. ഏറ്റവും ഒടുവിൽ നടി പങ്കിട്ട ചിത്രമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. നിറഞ്ഞ ചിരിയോടെ സംവൃത ഇരിക്കുന്നതാണ് ചിത്രം. ഫോട്ടോ പകർത്തിയത് ഭർത്താവ് അഖിലാണ്.

ഇതിന് താഴെ നടിയുടെ സിനിമയിലേക്കുള്ള വരവിനെക്കുറിച്ച് ആണ് കൂടുതൽ ചോദ്യങ്ങൾ വന്നത്. എന്നാൽ നല്ല കഥാപാത്രം തന്നെ തേടി വന്നാൽ സാഹചര്യം അനുകൂലമാണെങ്കിൽ അഭിനയിക്കുമെന്ന് സംവൃത അറിയിച്ചിരുന്നു.

Advertisement