Home Entertainment Celebrities

ഇത് ആ നാടന്‍ പെണ്‍കുട്ടി തന്നെയോ; ആര്‍ഷ ബൈജുവിന്റെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

260

ചില നടിമാർ അഭിനയ ലോകത്തേക്ക് കടന്നുവന്ന് ഒറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറാറുണ്ട്. അതിൽ ഒരാളാണ് ആർഷ ബൈജു. മലയാള സിനിമയിൽ തന്റേതായ ഒരു സ്ഥാനം കണ്ടെത്താൻ ആർഷയ്ക്ക് അധിക സമയം വേണ്ടിവന്നില്ല. തുടക്കത്തിൽ തന്നെ അഭിനയിച്ച സിനിമകളെല്ലാം ഹിറ്റ് ആവുകയും , നടിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

Advertisements

പതിനെട്ടാം പടി എന്ന ചിത്രത്തിലൂടെയാണ് ഈ നടി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് നിരവധി ചിത്രത്തിൽ അഭിനയിച്ചു. 2022 ൽ മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെയാണ് ഈ നടി കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.

അവസാനമായി ബോസ് ആൻഡ് കോളി ചിത്രത്തിൽ ആർഷ എത്തിയിരുന്നു. ആർഷയ്ക്ക് എപ്പോഴും ഒരു വേറിട്ട തരത്തിലുള്ള കഥാപാത്രമാണ് ലഭിച്ചത്. അതുപോലെ അല്പം നാടൻ വേഷങ്ങളിലാണ് നടി സിനിമകളിലെല്ലാം അഭിനയിച്ചത്.

ഇപ്പോഴിതാ താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തിൽ നടി എത്തിയത്. വെള്ള നിറത്തിലുള്ള ടോപ്പ് ധരിച്ച് ഗ്ലാമർ ലുക്കിലാണ് വീഡിയോയിൽ ആർഷ പ്രത്യക്ഷപ്പെട്ടത്. ഈ ചിത്രം ചിലർക്കൊന്നും ദഹിച്ചിട്ടില്ല, അത് ഫോട്ടോയ്ക്ക് താഴെ വരുന്ന കമന്റിൽ നിന്നും വ്യക്തമാണ്.

നാടൻ ലുക്ക് തന്നെയാണ് ചേരുന്നതെന്ന് ആരാധകർ അഭിപ്രായപ്പെട്ടു. എന്തായാലും നടിയുടെ പുത്തൻ ഫോട്ടോസ് ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. അതേസമയം ഖുർബാനി എന്ന ചിത്രമാണ് ആർഷയുടെത് ഈ അടുത്ത് റിലീസ് ചെയ്യാനുള്ളത്. നിരവധി താരനിരകൾ ചിത്രത്തിൽ ഉണ്ട് .

also readഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ ദൈവം വിചാരിച്ചാലും ബുദ്ധിമുട്ടാവും; സുരേഷ് ഗോപിക്ക് പിന്തുണ അറിയിച്ച് വിജയ് മാധവ്‌

Advertisement