Home Entertainment Celebrities

ഒരു നടിയ്ക്കും ഈ ഒരു ഗതി ഉണ്ടാവരുത്; തന്റെ അനുഭവം പങ്കുവെച്ച് നവ്യ നായര്‍

797

ഒരുകാലത്ത് മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിയാണ് നവ്യ നായർ. അന്ന് നവ്യ ചെയ്ത കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ അഭിനയത്തിൽ നിന്ന് മാറിനിന്ന നവ്യ പിന്നീട് സിനിമയിലേക്ക് തന്നെ തിരിച്ചുവന്നു.

Advertisements

എങ്കിലും പഴയതുപോലെ സജീവമായി എന്ന് പറയാൻ കഴിയില്ല. ഇന്ന് ഡാൻസിൽ ആണ് കൂടുതൽ ശ്രദ്ധ കൊടുക്കുന്നത്. റിയാലിറ്റി ഷോ ജഡ്ജ് ആയി ഇപ്പോഴും തുടരുന്നു നവ്യ. നവ്യ നായർ എന്ന് പറയുമ്പോൾ പ്രേക്ഷ മനസ്സിലേക്ക് ആദ്യം എത്തുന്നത് നടിയുടെ നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രം ആയിരിക്കും.

ഒരുപക്ഷേ നവ്യ എന്ന പേരിനേക്കാളും ബാലാമണി എന്ന് പറയുമ്പോൾ ആയിരിക്കും പ്രേക്ഷകർക്ക് കൂടുതൽ മനസ്സിലാകുന്നത്. ഇപ്പോഴിതാ തനിക്ക് ഉണ്ടായ ഒരു അനുഭവം പങ്കുവെച്ചിരിക്കുകയാണ് നവ്യ നായർ. സംഭവം മറ്റൊന്നുമല്ല, നവ്യയെ കണ്ടു ആരാണെന്ന് മനസ്സിലാക്കാതെ നിൽക്കുന്ന ഒരു ചേച്ചിയുടെ വീഡിയോ ആണ് ഇത്. സുഹൃത്തുക്കൾക്കൊപ്പം കടയിൽ ചായ കുടിക്കാൻ പോയതാണ് നവ്യ . പക്ഷേ നവ്യയെ തിരിച്ചറിയാൻ ചായക്കടയിലെ ചേച്ചിക്ക് സാധിച്ചില്ല. ആരാണെന്ന് മനസ്സിലായോ എന്ന് നവ്യ ചോദിച്ചപ്പോൾ ഇല്ല എന്നായിരുന്നു ചേച്ചിയുടെ മറുപടി.

നവ്യയുടെ അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കാൻ പറഞ്ഞിട്ടും രക്ഷയില്ല. പിന്നീട് നന്ദനം സിനിമ കണ്ടിട്ടുണ്ടോ , അതിലെ ബാലാമണിയാണ് താനെന്ന് നവ്യ പറഞ്ഞു, അപ്പോഴാണ് ചേച്ചിക്ക് ആളെ പിടികിട്ടിയത്. പിന്നീട് കൂടെയുണ്ടായിരുന്നവർ നവ്യ നായർ ആണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി, ഈ വീഡിയോ നിമിഷം നേരം കൊണ്ടാണ് വൈറൽ ആയത്. ആ അമ്മയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അമ്മയെ വല്ലപ്പോഴെങ്കിലും സിനിമയ്‌ക്കോ മറ്റോ കൊണ്ടുപോകേണ്ടത് മക്കളോ ഭർത്താവോ ആണ്. അവർക്കാണ് അതിന്റെ ഉത്തരവാദിത്വം . ഒരു നടിക്കും ഈ ഗതി വരുത്തരുതേ എന്നാണ് നവ്യ പറഞ്ഞത്.

also readഇത് ആ നാടന്‍ പെണ്‍കുട്ടി തന്നെയോ; ആര്‍ഷ ബൈജുവിന്റെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്

Advertisement