താരപുത്രി മാളവിക ജയറാമിന്റെ സിനിമയിലേക്കുള്ള വരവും കാത്തുനിൽക്കുകയാണ് ആരാധകർ. അമ്മ പാർവതിക്കും അച്ഛൻ ജയറാമിനും പിന്നാലെ മകൻ കാളിദാസ് സിനിമയിലെത്തിയിരുന്നു. എന്നാൽ ചക്കി എന്ന മാളവിക തനിക്ക് അഭിനയത്തോടെ താൽപര്യമില്ലെന്നായിരുന്നു തുടക്കത്തിൽ അറിയിച്ചത്. പിന്നീട് നല്ല തിരക്കഥ കേൾക്കാൻ മാളവിക തുടങ്ങി. വരനെ ആവശ്യമുണ്ട് എന്ന സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് മാളവികയെ ആയിരുന്നു.
എന്നാൽ ഈ കഥാപാത്രം വേണ്ടെന്നു വെയ്ക്കുകയായിരുന്നു താരം. വൈകാതെ തന്നെ സിനിമയിൽ എത്തുമെന്ന് മാളവിക അറിയിച്ചിട്ടുണ്ട്. ഇതിനിടെയാണ് താരപുത്രി പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോർട്ട് പുറത്തുവന്നത്. ഈ അടുത്ത് മാളവിക പങ്കിട്ട ചിത്രവും വീഡിയോയും വൈറലായിരുന്നു.
നേരത്തെ തമിഴ് ആൺകുട്ടിയെയാണ് തനിക്ക് ഇഷ്ടമെന്നും വിദേശിയെ വിവാഹം ചെയ്യാൻ താൽപര്യം ഇല്ലെന്നും മാളവിക തുറന്നു പറഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച താരം പങ്കിട്ട ചിത്രവും ശ്രദ്ധിക്കപ്പെട്ടു. എൻറെ ജീവിതത്തിൽ ഞാൻ എടുത്ത ഏറ്റവും ബെസ്റ്റ് തീരുമാനം. നിനക്ക് പിറന്നാൾ ആശംസകൾ എന്നാണ് മാളവിക തന്റെ സുഹൃത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പങ്കിട്ട് കുറിച്ചത്.
നേരത്തെയും സ്വപ്നം സഫലമായി എന്ന ക്യാപ്ഷനോടെ സുഹൃത്തിന്റെ മുഖം വ്യക്തമല്ലാത്ത ഫോട്ടോ താരപുത്രി പങ്കിട്ടു. വിവാഹം കഴിക്കാൻ ആയെന്നു തോന്നിയാൽ മാത്രമേ അതിന് തയ്യാറാവു എന്ന് മാളവിക പറഞ്ഞിരുന്നു. മാത്രമല്ല പെൺകുട്ടികൾ ജോലി ഒന്നും ഇല്ലാതെ വിവാഹം കഴിക്കുന്നത് ശരിയല്ലെന്നും പറഞ്ഞു. അതേസമയം മാളവികയുടെ ആ കാമുകൻ ആരാണെന്നാണ് ഇപ്പോൾ പ്രേക്ഷകർ ചോദിക്കുന്നത്.
also read
ഒരു നടിയ്ക്കും ഈ ഒരു ഗതി ഉണ്ടാവരുത്; തന്റെ അനുഭവം പങ്കുവെച്ച് നവ്യ നായര്‍
https://youtu.be/NCh8fPCZdJ4