ആ സീന്‍ അത്രയ്ക്കും ഹിറ്റായിട്ട് പോലും പിന്നീട് ഒരു സിനിമയിലേക്കും എന്നെ വിളിച്ചില്ല; അമൃതം ഗോപിനാഥ് പറയുന്നു

519

ചില സിനിമയിലെ ഡയലോഗ് അങ്ങനെയൊന്നും പ്രേക്ഷകർക്ക് മറക്കാൻ കഴിയില്ല. അത്തരത്തിൽ ഒന്നാണ് റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിലെ കമ്പിളിപ്പുതപ്പ് എന്ന ഡയലോഗ്. ഇന്നും പ്രേക്ഷകർ ഈ ഡയലോഗ് ഏറ്റുപിടിക്കാറുണ്ട്. അമൃതം ഗോപിനാഥ് എന്ന ആർട്ടിസ്റ്റ് ആണ് വളരെ മനോഹരമായി തനിക്ക് ലഭിച്ച ആ റോൾ ചെയ്തത്.

Advertisements

പിന്നീട് മറ്റ് സിനിമയിൽ ഒന്നും അമൃതം എത്തിയിരുന്നില്ല. വർഷങ്ങൾക്കുശേഷം കുഞ്ചാക്കോ ബോബന്റെ അള്ളു രാമേന്ദ്രൻ എന്ന ചിത്രത്തിലും നടി അഭിനയിച്ചു. എന്നാൽ പിന്നീട് ഒരു സിദ്ദിഖ് ചിത്രത്തിൽ അഭിനയിക്കാത്തതിനെ കുറിച്ചാണ് ഇപ്പോൾ അമൃതം പറയുന്നത്. സിദ്ദിഖ് ലാൽ സംവിധാനം ചെയ്ത റാംജി റാവു സ്പീക്കിംഗ് എന്ന ചിത്രത്തിൽ ഡാൻസ് ടീച്ചർ ആയിട്ടാണ് അമൃതം എത്തിയിരുന്നത്. തന്റെ ജോലി പൂർത്തിയായ ശേഷം പോകാൻ ഒരുങ്ങുമ്പോൾ ആണ് ഇങ്ങനെ ഒറു റോളിനെ കുറിച്ച് നടി അറിഞ്ഞത്.

സിനിമയിൽ ഇങ്ങനെ ഒരു കഥാപാത്രമുണ്ടെന്നും ചെയ്യുമോ എന്ന് ചോദിച്ച് അഷ്‌റഫ് വന്നു ചോദിച്ചു. ഞാൻ ചെയ്യാം എന്ന് പറഞ്ഞു. എന്നാൽ ആ സീൻ കട്ട് ചെയ്യില്ല എന്ന് ഉറപ്പ് തരണമെന്ന് ഞാൻ പറഞ്ഞു. അങ്ങനെ ഞാൻ അഭിനയിച്ചു. മുഖം പോലും കഴുകാതെ ഇട്ടിരുന്ന സാരിയോട് കൂടിയായിരുന്നു ഡയലോഗ് എല്ലാം പറഞ്ഞത്. സുകുമാരി ചേച്ചി അടുത്തുണ്ടായിരുന്നു.

ആ സീൻ കഴിഞ്ഞു ഞാൻ വീട്ടിലേക്ക് മടങ്ങി. അത് ഹിറ്റാവും എന്ന് ഞാൻ കരുതിയില്ല. എന്നാൽ അതിനു ശേഷം സിദ്ദിഖ് തന്നെ മറ്റൊരു സിനിമയിലേക്ക് വിളിച്ചില്ലെന്ന് അമൃതം പറഞ്ഞു. ഒരു സിനിമയിലെങ്കിലും എന്നെ വിളിക്കാം ആയിരുന്നു എന്ന് ഞാൻ പറഞ്ഞു, എന്നാൽ കമ്പിളിപ്പുതപ്പ് സീൻ അത്രയും ഹിറ്റ് ആയതാണ് ഇനി അതിനുമുകളിൽ വരുന്ന ഒരു സൂപ്പർ റോൾ ഉണ്ടെങ്കിൽ മാത്രമേ ഞാൻ ചേച്ചിയെ വിളിക്കൂ അല്ലെങ്കിൽ അതിന്റെ ഹൈപ്പ് നഷ്ടപ്പെട്ടുപോകും എന്നായിരുന്നു അതിന് അദ്ദേഹം മറുപടി പറഞ്ഞത് അമൃതം ഗോപിനാഥ് പറഞ്ഞു.

also readഒടുവിൽ പ്രണയം വെളിപ്പെടുത്തി മാളവിക ജയറാം, കാമുകൻ ആരെന്ന് അറിയുമോ

Advertisement