Home Entertainment Celebrities

എന്റെ പേര് മാറ്റുന്നു, കാരണം മമ്മൂക്ക, തുറന്നുപറഞ്ഞ് വിന്‍സി അലോഷ്യസ്, പുതിയ പേര് വെളിപ്പെടുത്തി താരം

576

നായിക നായകന്‍ എന്ന റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന് പിന്നീട് നടിയായി മാറിയ താരമാണ് വിന്‍സി അലോഷ്യസ്. ഇന്ന് കൈനിറയെ ചിത്രങ്ങളാണ് താരത്തിനുള്ളത്. വിന്‍സി ഇപ്പോള്‍ മലയാളി സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി മാറിക്കഴിഞ്ഞു.

Advertisements

രേഖ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും വിന്‍സി സ്വന്തമാക്കിയിരുന്നു. വിന്‍സി ചെയ്ത കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എന്നാല്‍ താരം പലപ്പോഴും ബോഡി ഷെയിമിങ്ങിന് ഇരയായിട്ടുണ്ട്.

Also Read: ഞാന്‍ തകര്‍ന്നിരിക്കുമ്പോള്‍ എനിക്കത് കിട്ടിയേ പറ്റൂ, പാര്‍ശ്വഫലങ്ങളെ കുറിച്ചെല്ലാം നന്നായിട്ട് അറിയാം, എന്റെ ഹൃദയത്തിന് അതുവേണം, ശാലിന്‍ സോയ പറയുന്നു

ഇപ്പോഴിതാ തന്റെ പേര് മാറ്റാന്‍ പോകുകയാണെന്ന് ആരാധകരെ അറിയിച്ചിരിക്കുകയാണ് വിന്‍സി. തന്റെ പേര് വിന്‍സി എന്ന് മാറ്റി ‘വിന്‍ സി’ എന്നാക്കാന്‍ പോകുകയാണെന്ന് വിന്‍സി പറഞ്ഞു. മലയാള സിനിമയിലെ താരരാജാവ് മമ്മൂക്കയുമായിട്ടുള്ള സംഭാഷണമാണ് തന്റെ തീരുമാനത്തെ സ്വാധീനിച്ചതെന്ന് വിന്‍സി പറയുന്നു.

vincy aloshious എന്ന പേരില്‍ നിന്നും win c എന്നാക്കിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമിലും iam win c എന്നാക്കി മാറ്റിയിട്ടുണ്ട് താരം തന്റെ പേര്. തന്നെ ആരെങ്കിലും വിന്‍ സി എന്ന് വിളിക്കുമ്പോള്‍ തനിക്ക് ഒത്തിരി സന്തോഷം തോന്നാറുണ്ടെന്ന് താരം പറയുന്നു.

Also Read: ഏകമകള്‍, പഠനത്തിലും മിടുക്കി, എട്ടാംമാസം ഗര്‍ഭിണിയായിരിക്കെയുള്ള ഡോ പ്രിയയുടെ മരണത്തില്‍ തകര്‍ന്ന് മാതാപിതാക്കള്‍, കുഞ്ഞിന്റെ ആരോഗ്യനില മോശം

മമ്മൂക്കയും തന്നെ വിന്‍ സി എന്ന് വിളിച്ചപ്പോള്‍ വയറ്റില്‍ ചിത്രശലഭങ്ങള്‍ പറന്നതുപോലെ തോന്നിയെന്നും മമ്മൂക്ക അങ്ങനെ വിളിച്ചതുകൊണ്ട് തന്റെ പേര് ഇനി മുതല്‍ വിന്‍ സി എന്നായിരിക്കുമെന്നും ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാനാണ് തനിക്ക് താത്പര്യമെന്നും വിന്‍സി പറഞ്ഞു.

Advertisement