ഏകമകള്‍, പഠനത്തിലും മിടുക്കി, എട്ടാംമാസം ഗര്‍ഭിണിയായിരിക്കെയുള്ള ഡോ പ്രിയയുടെ മരണത്തില്‍ തകര്‍ന്ന് മാതാപിതാക്കള്‍, കുഞ്ഞിന്റെ ആരോഗ്യനില മോശം

449

നടി മഞ്ജുഷയുടെ വിയോഗത്തിന്റെ വേദന മാറും മുമ്പേ സീരിയല്‍ രംഗത്തെ വേദനയിലാഴ്ത്തിക്കൊണ്ട് നടി ഡോ പ്രിയയും വിടവാങ്ങിയിരുന്നു. പ്രിയയുടെ മരണം സഹപ്രവര്‍ത്തകരെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.

Advertisements

നടന്‍ കിഷോര്‍ സത്യയാണ് പ്രിയയുടെ മരണവാര്‍ത്ത സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്. എട്ടാംമാസം ഗര്‍ഭിണിയായിരിക്കവെയായിരുന്നു പ്രിയയുടെ വിയോഗം. തന്റെ കുഞ്ഞിനെ ഒരുനോക്ക് കാണാനാവാതെയാണ് പ്രിയ പോയത്.

Also Read: കൈകൾ കോർത്തുപിടിച്ച് വെള്ള ബാത്‌റോബിൽ അമല പോളും ജഗതും;ബാത്‌റൂമിലെ പ്രണയനിമിഷങ്ങൾ പങ്കിട്ട് താരം

ആശുപത്രിയില്‍ ഡോക്ടറെ കാണാനായി പോയ പ്രിയ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരിച്ചത്. സീരിയലുകളില്‍ ചെറിയ വേഷങ്ങളിലെത്തിയ പ്രിയ അഭിനയത്തിനൊപ്പം പഠനത്തിലും മിടുക്കിയായിരുന്നു.ചെനയില്‍ നിന്നും എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയ പ്രിയ വിവാഹശേഷമാണ് എംഡി ചെയ്തത്.

ഇപ്പോഴിതാ പ്രിയയുടെ പിതാവ് തന്റെ മകളുടെ മരണത്തെ കുറിച്ചും കുഞ്ഞിന്റെ അവസ്ഥയെ കുറിച്ചും മാധ്യമങ്ങളോട് പറയുകയാണ്. മാതാപിതാക്കളുടെ ഏകമകളായിരുന്നു പ്രിയ. പ്രിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഡയേറിയയും വന്നുവെന്നും അതോടെയാണ് ആരോഗ്യനില വഷളായതെന്നും പിതാവ് പറയുന്നു.

Also Read: കോഴിക്കുഞ്ഞിനെ പോലെ എല്ലാവരുടേയും പുറകെ ഓടി; ആകെ നാണം കെട്ടു; എന്നാലും ഞാൻ എന്നെ തന്നെ അഭിനന്ദിക്കുകയാണ്: മീനാക്ഷി രവീന്ദ്രൻ

ഓപ്പറേഷനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്. അപ്പോഴേക്കും മകള്‍ മരിച്ചു, മകള്‍ തിരിച്ചുവരുമെന്ന പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇങ്ങനെയൊക്കെയായിപ്പോയി. മകളുടെ മരണത്തില്‍ ആരെയും പഴിക്കുന്നില്ലെന്നും പിതാവ് പറയുന്നു.

Advertisement