കൈകൾ കോർത്തുപിടിച്ച് വെള്ള ബാത്‌റോബിൽ അമല പോളും ജഗതും;ബാത്‌റൂമിലെ പ്രണയനിമിഷങ്ങൾ പങ്കിട്ട് താരം

864

തെന്നിന്ത്യയിൽ വളരെ ചുരുങ്ങിയ കാലം കൊണ്ട് നായികയായി പേരെടുത്ത താരമാണ് അമല പോൾ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. തന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിലൂടെ പങ്ക് വെക്കുന്ന താരത്തിന്റെ പോസ്റ്റുകൾ എല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്.

2009 ൽ ലാൽ ജോസ് സംവിധാനം ചെയ്ത നീല താമരയിലൂടെയാണ് അമല വെള്ളിത്തിരയിലെത്തുന്നത്. 2010 ൽ ഇറങ്ങിയ മൈനയാണ് അമലപോളിന്റെ കരിയറിൽ വഴിത്തിരിവായത്.

Advertisements

പിന്നീടുള്ള താരത്തിന്റെ വളർച്ച ധ്രുതഗതിയിലായിരുന്നു. മലയാളത്തിൽ മാത്രം ഒതുങ്ങി നില്ക്കാതെ സൗത്ത് ഇന്ത്യയിലെ തന്നെ പ്രമുഖ നടിയായി അമല മാറുകയായിരുന്നു. സിനിമയിലെ മികച്ച വേഷങ്ങളുമായി തിളങ്ങി നിൽക്കുന്നതിനിടെയാണ് താരം സംവിധായകൻ എഎൽ വിജയിയെ 2014ൽ പ്രണയിച്ച് വിവാഹം ചെയ്തത്. എന്നാൽ ഈ ബന്ധം അധികം നീണ്ടുനിന്നില്ല. ഇരുവരും വൈകാതെ വിവാഹ മോചിതരായി.

ALSO READ- കോഴിക്കുഞ്ഞിനെ പോലെ എല്ലാവരുടേയും പുറകെ ഓടി; ആകെ നാണം കെട്ടു; എന്നാലും ഞാൻ എന്നെ തന്നെ അഭിനന്ദിക്കുകയാണ്: മീനാക്ഷി രവീന്ദ്രൻ

ഇപ്പോഴിതാ മറ്റൊരു വിവാഹ ജീവിതത്തിലേക്ക് കടക്കുകയാണ് അമലപോൾ. ഈയടുത്ത് താരം സിനിമയിലും മോഡലിംഗിലും സജീവമായിരുന്നു. ഇതിനിടെയാണ് അമല പോളിന്റെ ഹൃദയം ജഗത് ദേശായി കവർന്നിരിക്കുന്നത്. സുഹൃത്തുകൂടിയായ ജഗത് പ്രൊപ്പോസൽ ചെയ്ത് അമലയെ ഞെട്ടിക്കുകയായിരുന്നു. ഈ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു വിശേഷമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. അമല ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി പ്രീവെഡ്ഡിങ് ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ്. ഇരുവരും വാഷ്റൂമിന്റെ പശ്ചാതലത്തിലാണ് ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നത്.

ALSO READ- ഞാൻ ഒരു മതത്തെയും പിന്തുടരാത്തയാൾ; എന്റെ അറിവുകൾ ഒരു ജന്മം കൊണ്ട് നേടിയതല്ല; മനസിന് ശരീരവുമായി ബന്ധമില്ലെന്നും വിശദീകരിച്ച് ലെന

അമല പോളും അവരുടെ പ്രതിശ്രുത വരൻ ജഗത് ദേശായിയും ബാത്ത്‌റോബ് ധരിച്ച്, കൈകൾ പിടിച്ച് പരസ്പരം കണ്ണുകളിലേക്ക് നോക്കി നിൽക്കുന്ന പ്രണയ നിമിഷമാണ് പങ്കുവെച്ചിരിക്കുന്നത്. ബാത്‌റൂമിന്റെ പശ്ചാത്തലത്തിലാണ് ദൃശ്യങ്ങൾ പകർത്തിയിരിക്കുന്നത്.

അനല പോൾ, എഎൽ വിജയ്‌യുമായുള്ള വിവാഹമോചനത്തിന് ശേഷം പിന്നീട് ഗായകനും മുംബൈ സ്വദേശിയുമായ ഭവ്‌നിന്ദർ സിങുമായി ലിവിങ് റിലേഷിനിലായിരുന്നു.

ഇരുവരും പിന്നീട് ഇരുവരും വിവാഹിതരായി എന്ന രീതിയിൽ വാർത്തകളും ചിത്രങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇത് തന്റെ അനുമതി ഇല്ലാതെ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ ബോധപ്പൂർവമായി ഭവ്‌നിന്ദർ ശ്രമം നടത്തിയതാണെന്നും ചിത്രങ്ങൾ ഫോട്ടോഷൂട്ട് മാത്രമായിരുന്നു എന്നും അമല ആരോപിച്ചിരുന്നു. ഈ വിഷയത്തിൽ താരം നിയമനടപടിയും എടുത്തിരുന്നു.

Advertisement