കോഴിക്കുഞ്ഞിനെ പോലെ എല്ലാവരുടേയും പുറകെ ഓടി; ആകെ നാണം കെട്ടു; എന്നാലും ഞാൻ എന്നെ തന്നെ അഭിനന്ദിക്കുകയാണ്: മീനാക്ഷി രവീന്ദ്രൻ

444

വളരെ പെട്ടെന്ന് തന്നെ മലയാളം മിനിസ്‌ക്രീൻ ബിഗ് സ്‌ക്രാീൻ പ്രേക്ഷകർക്ക് ഏറെ സുപരിചിത ആയി മാറിയ താരമാണ് നടി മീനാക്ഷി രവീന്ദ്രൻ. നായികാ നായകൻ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിയാണ് മീനാക്ഷി രവീന്ദ്രൻ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റിയത്.

പ്രമുഖ സംവിധായകൻ ലാൽ ജോസ് തന്റെ അടുത്ത സിനിമയിലേക്കുള്ള നായികാ നായകന്മാരെ കണ്ടെത്താനായി നടത്തിയ റിയാലിറ്റി ഷോ ആയിരന്നു അതിൽ. ഷോയിൽ പങ്കെടുത്ത പതിനാറ് മത്സരാർഥികളിൽ ഒരാളായി എത്തിയ മീനാക്ഷി തുടക്കത്തിൽ തന്നെ വ്യത്യസ്തത പുലർത്തുന്നതിൽ ശ്രദ്ധിച്ചിരുന്നു. റിയാലിറ്റി ഷോയിൽ ശംഭുവും ദർശനയുമാണ് വിജയിച്ചത്. അതേ സമയം ഇപ്പോൾ അവതാരക ആയും നടിയായും മിനി സ്‌ക്രീൻ പ്രേക്ഷകരുടെ സ്വന്തം മീനൂട്ടിയാണ് മീനാക്ഷി രവീന്ദ്രൻ.

Advertisements

ഇപ്പോഴിതാ പുതിയ ചിത്രത്തിന്റെ ഭാഗമായിരിക്കുകയാണ് മീനാക്ഷി. തോൽവി എഫ്‌സി സിനിമയാണ് താരത്തിന്റെപുതിയ പ്രോജക്ട്. ഈ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായുള്ള ഫുട്‌ബോൾ ടൂർണമെന്റിലെ മീനാക്ഷിയുടെ പ്രകടനം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ഇതിനെക്കുറിച്ച് പ്രതികരിക്കുകയാണ് മീനാക്ഷി ഇപ്പോൾ. പ്രൊമോഷൻ എന്ന് പറഞ്ഞ് വിളിച്ചപ്പോൾ ഒരു മാച്ച് ആണെന്ന് മാത്രമേ പറഞ്ഞിരുന്നുള്ളൂ. താൻ ഒഴികെ ബാക്കി ഉള്ളവർക്കെല്ലാം ഫുട്‌ബോൾ കളിക്കാൻ അറിയാമായിരുന്നെന്നും മീനാക്ഷി പറയുകയാണ്.

ALSO READ- ഞാൻ ഒരു മതത്തെയും പിന്തുടരാത്തയാൾ; എന്റെ അറിവുകൾ ഒരു ജന്മം കൊണ്ട് നേടിയതല്ല; മനസിന് ശരീരവുമായി ബന്ധമില്ലെന്നും വിശദീകരിച്ച് ലെന

തന്നെ പ്രമോഷൻ എന്ന് പറഞ്ഞു വിളിച്ചപ്പഴേ തോന്നി താൻ നാണം കെടും എന്നുള്ളത്. എന്താ പരിപാടി, മാച്ചാണോ എന്ന് ചോദിച്ചപ്പോൾ ചുമ്മാ ഒരു പ്രമോഷൻ എന്നാണ് അവർ പറഞ്ഞതെന്നും മീനാക്ഷി വെളിപ്പെടുത്തി. അവിടെ ഒരു ഫണ്ണും ഉണ്ടായിരുന്നില്ല. അവിടെ എത്തിയപ്പോൾ എല്ലാവരും മര്യാദയ്ക്ക് കളിച്ചു. താൻ മാത്രം പുറകിൽ കോഴിക്കുഞ്ഞ് ഓടുന്നത് പോലെ ഓടിക്കൊണ്ട് നടന്ന് നാണംകെട്ടു. ഇവർക്കൊക്കെ കളിക്കാൻ അറിയാമായിരുന്നെന്നും മീനാക്ഷി പറഞ്ഞു.

താൻ എന്ത് കാര്യത്തിലും ഒരു പോസിറ്റീവ് സൈഡ് കണ്ടുപിടിക്കുന്ന ഒരാളാണെന്നും തന്നെപ്പോലെ ഒരു ഗെയിം കളിക്കാൻ അറിയാത്ത ഒരാൾ കളിക്കാൻ കാണിച്ച ആ ധൈര്യമാണ് അഭിനന്ദിക്കേണ്ടതെന്നും മീനാക്ഷി പറയുന്നു.

ALSO READ- കോടികളല്ല വേണ്ടത് സമാധാനമുള്ള കുടുംബജീവിതം! വിവാഹം കഴിഞ്ഞു കുടുംബുമായി ജീവിക്കാനുള്ള ആഗ്രഹം ഈശ്വരൻ നടത്തി തന്നെന്ന് സംവൃത അഖിൽ

അറിയാവുന്നവർക്ക് പോലും അവിടുന്ന് പേര് വിളിച്ചാൽ ടെൻഷൻ ആയിരിക്കും. താൻ ഒന്നും അറിയാത്ത ഒരാളെ അത്രയും മീഡിയ അവിടെ ഉണ്ടാകും എന്ന് അറിഞ്ഞിട്ടും നാണം കെടുമെന്നും ട്രോൾ കിട്ടുമെന്നും അറിഞ്ഞിട്ടും അവിടെ വന്നു നിന്ന് കളിച്ചു. കളിക്കാൻ കാണിച്ച മനസ്സിന് ഞാൻ എന്നെ തന്നെ അഭിനന്ദിക്കുന്നുവെന്നും മീനാക്ഷി പറയുകയാണ്.

ഈ ചിത്രം നവംബർ 3ന് തിയേറ്ററുകളിൽ എത്തുകയാണ്. ഷറഫുദ്ദീൻ നായകനായെത്തുന്ന ചിത്രത്തിൽ മീനാക്ഷി നായികയാണ്.

Advertisement