Home Entertainment Celebrities

മോദിജി വന്നാല്‍ കെട്ടിപിടിച്ചു ഫോട്ടോ എടുക്കാം; തന്റെ മകളുടെ വിവാഹത്തിന് നഞ്ചിയമ്മയെ ക്ഷണിച്ച് സുരേഷ് ഗോപി

552

സിനിമയിൽ നിന്നു രാഷ്ട്രീയത്തിൽ ഇറങ്ങിയത് മുതൽ വിവാദങ്ങളിൽ പെട്ടു കൊണ്ടിരിക്കുകയാണ് നടൻ സുരേഷ് ഗോപി. ഈ അടുത്ത് മാധ്യമപ്രവർത്തകയുടെ തോളിൽ കൈവെച്ചത് വലിയ വാർത്തയായിരുന്നു. സംഭവത്തിൽ മാധ്യമപ്രവർത്തക പരാതി നൽകുകയും ചെയ്തു. ഇതിൽ മാപ്പ് പറഞ്ഞുകൊണ്ട് സുരേഷ് ഗോപി രംഗത്തെത്തിയെങ്കിലും പ്രശ്‌നങ്ങളിവിടെ കഴിയുന്നില്ല.

Advertisements

പിന്നാലെ തൃശ്ശൂരിൽ ഗരുഡൻ സിനിമ കാണാൻ എത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കെ ഒരു മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് വീണ്ടും രൂക്ഷമായി സുരേഷ് ഗോപി പ്രതികരിച്ചത് വീണ്ടും വിവാദമായി. ഇതിനിടെ സുരേഷ് ഗോപിയെ സപ്പോർട്ട് ചെയ്തു കൊണ്ട് നിരവധി പേർ എത്തുന്നുണ്ട്.

അതേസമയം താരത്തിന്റെ കുടുംബത്തിൽ ഒരു വിവാഹം നടക്കാൻ പോവുകയാണ്. ജനുവരിയിലാണ് മകൾ ഭാഗ്യ സുരേഷിന്റെ വിവാഹം.

ഇപ്പോഴിതാ വിവാഹത്തിന് ഗായികയും ദേശീയ പുരസ്‌കാര ജേതാവുമായ നഞ്ചിയമ്മയെ നേരിട്ട് ക്ഷണിച്ചിരിക്കുകയാണ് സുരേഷ് ഗോപി. വിവാഹത്തിന് ഗുരുവായൂരിൽ വരണം എന്നും വീട്ടിൽ കുറച്ചുദിവസം താമസിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു. മാത്രമല്ല മോദിജി വരുകയാണെങ്കിൽ ഉറപ്പായും നഞ്ചിയമ്മയെ കെട്ടിപ്പിടിച്ച് ഒരു ഫോട്ടോ എടുപ്പിക്കുകയും ചെയ്യും. ഗുരുവായൂർ അമ്പലത്തിൽ വച്ച് നമ്മൾ ഒരുമിച്ച് ഫോട്ടോ എടുക്കും സുരേഷ് ഗോപി പറഞ്ഞു.

ഇതിനു മറുപടിയായി എൻറെ മോനാണ് ഞാൻ ഉറപ്പായും വരും നിങ്ങളുടെ അടുത്ത് തന്നെ ഇരിക്കും . ഒരു ദിവസം വീട്ടിൽ താമസിക്കുകയും ചെയും. വരുമെന്ന് പറഞ്ഞാൽ ആ സ്ഥലത്ത് ഞാൻ ഉണ്ടാവും . ഇത്രയും ആളുകളെ സാക്ഷി നിർത്തി ഞാൻ പറയുകയാണ് ഞാൻ വരും എന്ന് നഞ്ചിയമ്മ മറുപടി പറഞ്ഞു.

also readബാന്ദ്രയ്ക്ക് വേണ്ടി സഹിച്ചത് ഒത്തിരി കഷ്ടപ്പാടുകള്‍, താടിയും മുടിയും വളര്‍ത്താന്‍ തുടങ്ങിയിട്ട് കാലങ്ങളായി, ടൊവിനോയും ഒത്തിരി സഹായിച്ചു, തുറന്നപറഞ്ഞ് ദിലീപ്

Advertisement