ബാന്ദ്രയ്ക്ക് വേണ്ടി സഹിച്ചത് ഒത്തിരി കഷ്ടപ്പാടുകള്‍, താടിയും മുടിയും വളര്‍ത്താന്‍ തുടങ്ങിയിട്ട് കാലങ്ങളായി, ടൊവിനോയും ഒത്തിരി സഹായിച്ചു, തുറന്നപറഞ്ഞ് ദിലീപ്

101

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടനാണ് ദിലീപ്. ജനപ്രിയ നായകനെന്ന പദവി ജനങ്ങളില്‍ നിന്നും സ്വന്തമാക്കിയ ദിലീപ് ഇതിനോടകം നിരവധി ചിത്രങ്ങളിലാണ് അഭിനയിച്ചത്.

Advertisements

എന്നാല്‍ വ്യക്തി ജീവിതത്തിലെ ചില പ്രശ്നങ്ങള്‍ കാരണം താരം സിനിമയില്‍ നിന്നും ഏതാനും വര്‍ഷങ്ങളായി മാറി നില്‍ക്കുകയായിരുന്നു. എന്നാല്‍ അടുത്തിടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. ബാന്ദ്രയാണ് ദിലീപിന്റെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.

Also Read: മോളുടെ കല്യാണത്തിന് വരണം, അനുഗ്രഹിക്കണം, മോഡിജി വന്നാല്‍ കെട്ടിപ്പിടിച്ച് ഫോട്ടോ എടുപ്പിക്കാം, നഞ്ചിയമ്മയെ ഭാഗ്യയുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപി

ബാന്ദ്രയുടെ പ്രൊമോഷന്റെ തിരക്കുകളിലാണ് താരം ഇപ്പോള്‍. രാമലീലക്ക് ശേഷം അരുണ്‍ ഗോപി ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ബാന്ദ്ര. ഈ മാസമാണ് ചിത്രം തിയ്യേറ്ററുകളിലെത്തുന്നത്. അലക്‌സാണ്ടര്‍ ഡൊമനിക് എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

തന്റെ കഥാപാത്രത്തിനായി രൂപത്തിലും ഭാവത്തിലും ഒത്തിരി വ്യത്യസ്തതയാണ് ദിലീപ് വരുത്തിയത്. ഇപ്പോഴിതാ അതേക്കുറിച്ചും ടൊവിനോ തോമസ് സഹായിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ദിലീപ്. ബാന്ദ്രക്ക് വേണ്ടി കുറേക്കാലമായി താന്‍ താടിയും മുടിയും നീട്ടിവളര്‍ത്തുകയാണെന്നും കഥാപാത്രത്തിന് ഫിറ്റായിരിക്കണമെന്നും ദിലീപ് പറയുന്നു.

Also Read: ഡോക്ടർമാരും വക്കീലും അധ്യാപികയും! ഇന്നത്തെ യുവതാരങ്ങൾ ചില്ലറക്കാരല്ല, ഇവരുടെ യഥാർഥ ജോലി എന്താണെന്ന് അറിയാമോ?

തനിക്ക് ജിമ്മില്‍ പോകാന്‍ താത്പര്യമില്ലായിരുന്നു. എന്നാല്‍ ഈ ചിത്രത്തിന് വേണ്ടി അതും ചെയ്തുവെന്നും ടൊവിനോ തന്നെ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹത്തിന്റെ ഇന്‍സ്ട്രക്ടറെ തനിക്ക് വേണ്ടി പറഞ്ഞുവിട്ടുവെന്നും സിനിമ കഴിയും വരെ പുള്ളി തനിക്കൊപ്പമുണ്ടായിരുന്നുവെന്നും ഡയറ്റൊക്കെ ഫോളോ ചെയ്യുന്നത് വലിയ ജോലിയാണെന്നും ദിലീപ് പറയുന്നു.

ബാന്ദ്ര വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ്. താന്‍ ഇതുവരെ ഇത്ര ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രം ചെയ്തിട്ടില്ലെന്നും അതുകൊണ്ട് തന്നെയാണ് സിനിമയ്ക്ക് വേണ്ടി താന്‍ കഷ്ടപ്പെട്ടതെന്നും തനിക്ക് ആവശ്യമുള്ളതൊക്കെ അവര്‍ തന്നിട്ടുണ്ടെന്നും താരം പറയുന്നു.

Advertisement