നെക്സ്റ്റ് ; പുതിയ പെണ്‍കുട്ടിക്കൊപ്പം സ്വിറ്റ്‌സര്‍ലാന്‍ഡില്‍ ഗോപി സുന്ദര്‍ , നല്ല ബെസ്റ്റ് ടൈം എന്ന് ആരാധകര്‍

1600

സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ സ്വകാര്യജീവിതവും ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പ്രിയയെ ആയിരുന്നു ആദ്യം ഗോപി സുന്ദർ വിവാഹം കഴിച്ചിരുന്നത്. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട് , എന്നാൽ പ്രിയയുമായി പിരിഞ്ഞ ശേഷം ഗായിക അഭയ ഹിരൺമഴിയുമായി ലിവിങ് ടുഗതർ റിലേഷനിൽ ആയിരുന്നു ഗോപി സുന്ദർ. ഈ സമയത്ത് ഗോപിക്ക് നേരെ നിരവധി വിമർശനം ഉയർന്നിരുന്നു.

Advertisements

എന്നാൽ അതൊന്നും രണ്ടുപേരും കാര്യമാക്കിയില്ല. പിന്നാലെ ഇരുവരും വേർപിരിഞ്ഞു, ഈ സമയത്തും ധാരാളം വിമർശനം അഭയ കേൾക്കേണ്ടി വന്നു. പലതിന് മുന്നിലും മൗനം പാലിച്ചാണ് അഭയ മുന്നോട്ടു പോയത്. ഇടയ്ക്ക് തന്റെ സോഷ്യൽ മീഡിയ വഴി പോസ്റ്റ് പങ്കുവെച്ച് അഭയ എത്താറുണ്ട്. അഭയക്ക് പിന്നാലെയാണ് ഗായിക അമൃത സുരേഷ് ഗോപി സുന്ദറിന്റെ ജീവിതത്തിലേക്ക് എത്തിയത്. ഇവർ ഒന്നിച്ചുള്ള നിരവധി ഫോട്ടോസും വീഡിയോയും സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു.

ഒന്നിച്ചുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ട് അമൃതയും ഗോപി സുന്ദറും തന്നെയാണ് ഈ കാര്യം ആരാധകരെ അറിയിച്ചത്. എന്നാൽ പതിവുപോലെ ഇതിനും തുടക്കം മുതൽ വിമർശനം നേരിടേണ്ടി വന്നു. ഇതിനിടെ ഇരുവരും പിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തയും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ മറ്റൊരു പെൺകുട്ടിക്ക് ഒപ്പം ഉള്ള ഫോട്ടോസ് ആണ് ഗോപി പങ്കുവെച്ചത്.

പ്രിയാ നായർ ആണ് ഫോട്ടോയിൽ ഉള്ള യുവതി. പ്രിയക്കൊപ്പം സ്വിറ്റ്‌സർലാൻഡിൽ ചുറ്റിക്കറങ്ങുന്ന ചില ചിത്രങ്ങളാണ് ഗോപി സുന്ദർ പങ്കുവെച്ചത്. അതേസമയം ഇവിടെ ലൈവ് എന്ന സംഗീത പ്രോഗ്രാം നടത്തിയിരുന്നു ഗോപി സുന്ദർ. ഇതിനുവേണ്ടി പോയപ്പോളാണ് ഇരുവരും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പോയതും. എന്തായാലും ഇതിന് താഴെയും വിമർശനം തന്നെയാണ് വരുന്നത് .

 

https://youtu.be/8hJGhi0CTUE

Advertisement