Home Entertainment Celebrities

എല്ലാവരുടെയും അമ്മമാരെ പോലെ തന്നെയാണ് ഞങ്ങളുടേതും, മക്കളെ അവര്‍ ചേര്‍ത്തുപിടിക്കും, സിദ്ധാര്‍ത്ഥും ഷെയിനും പറയുന്നു

75

മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍.

Advertisements

കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്. ആര്‍ഡിഎക്‌സാണ് താരത്തിന്റെ അവസാനമായി പുറത്തിറങ്ങിയ ചിത്രം.

Also Read: ആള്‍ക്കൂട്ടമോ ബോഡി ഗാര്‍ഡോ ഇല്ല, ആരും തിരിച്ചറിഞ്ഞതുമില്ല, കോഴിക്കോട് നിന്നും ട്രെയിനില്‍ തനിച്ച് യാത്ര ചെയ്ത് ദിലീപ്, വീഡിയോ വൈറല്‍

നടന്‍ സിദ്ധാര്‍ത്ഥ് ഭരതനും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ്. കെപിഎസി ലളിതയുടെ മകനായ സിദ്ധാര്‍ത്ഥ് ഏറ്റവും ഒടുവില്‍ സംവിധാനം ചെയ്ത ചിത്രമാണ് ചതുരം. ഷെയിനും സിദ്ധാര്‍ത്ഥും വേലയെന്ന ചിത്രത്തിലൂടെ ഒന്നിക്കുകയാണ്. ഇപ്പോഴിതാ വേലയുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരങ്ങള്‍.

തങ്ങളുടെ അമ്മമാരെ കുറിച്ചും താരങ്ങള്‍ സംസാരിക്കുന്നുണ്ട്. എല്ലാ അമ്മമാരും തങ്ങളുടെ മക്കളെ സംരക്ഷിക്കും. അതിപ്പോള്‍ ഷെയിനിന്റേതായാലും തന്റേതായാലും എന്നും എല്ലാവരുടെയും അമ്മമാരെ പോലെ തന്നെയാണ് തങ്ങളുടെതെന്നും സിദ്ധാര്‍ത്ഥ് പറഞ്ഞു.

Also Read: മോളുടെ കല്യാണത്തിന് വരണം, അനുഗ്രഹിക്കണം, മോഡിജി വന്നാല്‍ കെട്ടിപ്പിടിച്ച് ഫോട്ടോ എടുപ്പിക്കാം, നഞ്ചിയമ്മയെ ഭാഗ്യയുടെ വിവാഹം ക്ഷണിച്ച് സുരേഷ് ഗോപി

തന്റെ ദിനചര്യയില്‍ ഒരിക്കലും അമ്മയെ മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്ന് ഷെയിന്‍ നിഗം പറയുന്നു. താന്‍ എല്ലാ കാര്യങ്ങളും അമ്മയോടും സഹോദരിമാരോടുമാണ് ഡിസ്‌കസ് ചെയ്യുന്നതെന്നും താന്‍ ഒരു പരിപാടിക്ക് പോകുമ്പോള്‍ ധരിക്കുന്ന പാന്റിന് ആ ഷര്‍ട്ട് ചേരുമോ എന്നുപോലും അവരോട് ചോദിക്കാറുണ്ടെന്നും അതൊന്നും വലിയ കാര്യമല്ലെന്ന് അറിയാമെന്നും ഷെയിന്‍ പറയുന്നു.

Advertisement