ദേ വീണ്ടും മമ്മൂക്ക; ചെക്കാ എന്ന് വിളിക്കേണ്ടിവരുമല്ലോ എന്ന് ആരാധകര്‍, താരത്തിന്റെ ന്യൂ ലുക്ക്

641

മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഓരോ ഫോട്ടോ സോഷ്യൽ മീഡിയയിൽ എത്തുമ്പോഴും താരത്തിന്റെ പ്രായത്തെ കുറിച്ചുള്ള ചർച്ച നടക്കാറുണ്ട്. പ്രായം വെറും അക്കങ്ങൾ മാത്രമാണെന്ന് തെളിച്ചു കൊണ്ടാണ് മമ്മൂട്ടി എത്താർ. മമ്മൂട്ടിക്ക് 72 വയസ്സാണെന്ന് എഴുതി അറിയിക്കേണ്ടിവരും. കണ്ടാൽ ഒട്ടും പ്രായം തോന്നിക്കില്ല, ആരോഗ്യ കാര്യത്തിലും ഏറെ ശ്രദ്ധ കൊടുക്കുന്ന ഒരാൾ കൂടിയാണ് മമ്മൂട്ടി. വാരിവലിച്ച് ഭക്ഷണം കഴിക്കാതെ ശരീരത്തിന് ആവശ്യമുള്ള ഭക്ഷണം കഴിച്ചു കൊണ്ടാണ് താരം തന്റെ സൗന്ദര്യവും ആരോഗ്യവും കാത്തുസൂക്ഷിക്കുന്നത്.

Advertisements

ഇപ്പോൾ മമ്മൂക്കയുടെ കിടിലൻ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മൺഡേ സ്‌പെഷ്യൽ എന്ന് പറഞ്ഞാണ് ഫോട്ടോകൾ പുറത്തുവന്നിരിക്കുന്നത്. നിമിഷന്നേരം കൊണ്ടാണ് ഇത് വൈറൽ ആയത്. ഇതിൽ താരം ധരിച്ച വസ്ത്രവും കൂളിംഗ് ഗ്ലാസെല്ലാം കിടിലൻ എന്ന് തന്നെയാണ് ആരാധകർ പറയുന്നത്. താരത്തിന് കൂളിംഗ് ഗ്ലാസിനോടുള്ള പ്രിയം പ്രേക്ഷകർക്ക് നന്നായി തന്നെ അറിയാം. വൈശാഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ടർബോ സിനിമയുടെ സെറ്റിൽ നിന്നുമുള്ളതാണ് സ്റ്റില്ലുകൾ.

പുതിയ ചിത്രത്തിൽ പ്രിന്റഡ് ഷർട്ടിനൊപ്പം കൂളിംഗ് ഗ്ലാസ് വെച്ചാണ് താരം എത്തിയത്. ഇതിന് താഴെ വന്ന കമന്റും രസകരം.

ഞങ്ങളുടെ അഴകിയ രാവണൻ, കാലം അതിന്റെ പ്രവാഹം തുടർന്നുകൊണ്ടേയിരിക്കും, പല വിഗ്രഹങ്ങളും ആ പ്രവാഹത്തിൽ ഉടഞ്ഞ് പോയേക്കാം, മറ്റ് ചിലർക്ക് സ്ഥാനഭ്രംശങ്ങൾ ഉണ്ടായേക്കാം. പക്ഷേ മമ്മൂട്ടി എന്ന മൂന്നക്ഷരം കല്പാന്ത കാലത്തോളം മലയാളിമനസ്സിൽ മായാതെ നിൽക്കും, എന്റെ പൊന്നു മമ്മൂക്ക, ആശാന്റെ മുഖത്തിരിക്കുന്ന കറുത്ത കണ്ണട എനിക്ക് തരോ, ഇക്കാ എന്ന് മാറ്റി, ചെക്കാ എന്ന് വിളിക്കേണ്ടിവരുമല്ലോ’, എന്നിങ്ങനെ പോകുന്നു കമന്റുകൾ

also read
ആള്‍ക്കൂട്ടമോ ബോഡി ഗാര്‍ഡോ ഇല്ല, ആരും തിരിച്ചറിഞ്ഞതുമില്ല, കോഴിക്കോട് നിന്നും ട്രെയിനില്‍ തനിച്ച് യാത്ര ചെയ്ത് ദിലീപ്, വീഡിയോ വൈറല്‍

Advertisement