Home Entertainment Celebrities

ആരാണീ മഞ്ഞക്കിളി? സോഷ്യൽമീഡിയ തേടി നടക്കുന്നത് ഷൈനിന്റെ കാമുകിയെ തന്നെയോ? ഒടുവിൽ തനുജയെ കുറിച്ച് തുറന്ന് പറഞ്ഞ് ഷൈൻ ടോം ചാക്കോ

86

സിനിമയിൽ സംവിധായകനായി വന്ന് നടനായ താരമാണ് ഷൈൻ ടോം ചാക്കോ. കഴിഞ്ഞ 2 വർഷത്തിൽ സിനിമയിൽ മലയാളത്തിൽ ഏറ്റവും കൂടുതൽ സിനിമകൾ ചെയ്ത് നടനെന്ന ഖ്യാതിയും ഷൈൻ ടോം ചാക്കോയ്ക്ക് തന്നെയാണ് ഉള്ളത്.

ഓടി നടന്ന് അഭിനയിക്കുന്നത് എനിക്ക് വെറുതെ ഇരിക്കാൻ ഇഷ്ടമില്ലാത്തത് കൊണ്ടാണെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞിട്ടുണ്ട്. സമകാലീനമായ രാഷ്ട്രീയ വിഷയങ്ങളിലടക്കം പ്രതികരിക്കാനും മടിക്കാത്ത താരം കൂടിയാണ് ഷൈൻ ടോം. പലപ്പോഴും അദ്ദേഹത്തിന്റെ നാവിന് കടിഞ്ഞാണിടാൻ സാധിക്കാറുമില്ല.

Advertisements

ഇപ്പോഴിതാ ഷൈനിനെ വാർത്തകളിൽ നിറയ്ക്കുന്നത് വിവ വാ ദങ്ങളല്ല, താരം പ്രണയത്തിലാണെന്ന സൂചനയാണ്. സോഷ്യൽമീഡിയയിൽ താരം പങ്കിട്ട ചിത്രത്തിന് പിന്നാലെ പോയ ആരാധകർ കണ്ടെത്തിയിരിക്കുന്നത് ഷൈൻ പ്രണയത്തിലാണ് എന്ന് തന്നെയാണ്.

കഴിഞ്ഞദിവസം ഇന്നലെ വൈകുന്നേരമാണ് ഡാൻസ് പാർട്ടി എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നടന്നത്. ഷൈൻ ടോം ചാക്കോ ഡാൻസ് പാർട്ടിയുടെ ഓഡിയോ ലോഞ്ചിന് വന്നത് മുൻപ് സോഷ്യൽമീഡിയയിൽ പങ്കിട്ട ചിത്രത്തിലുള്ള അതേ പെൺകുട്ടിയ്ക്ക് ഒപ്പമാണ്. ഇതോടെ ഷൈനിന്റെ കാമുകിയാണ് ഈ പെൺകുട്ടിയെന്ന് സ്ഥിരീകരിക്കുകയാണ് ആരാധകർ.

ALSO READ- ഞങ്ങള്‍ക്കിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാകാറുണ്ട്, അവന്റെ രാഷ്ട്രീയവും എന്റെ രാഷ്ട്രീയവും വ്യത്യസ്തമാണ്; സംവിധായകന്‍ ഷാജി കൈലാസ്

അതോടെ ആരാണ് ആ കാമുകി, ഷൈൻ ടോം ചാക്കോ തനു എന്ന് വിളിക്കുന്ന ഈ പെൺകുട്ടി ആരാണ് എന്ന തിരച്ചിലിലായി സോഷ്യൽ മീഡിയ. ഓഡിയോലോഞ്ചിനും പതിവു പോലെ എനർജറ്റിക്കായാണ് ഷൈൻ ടോം ചാക്കോ എത്തിയത്. മഞ്ഞയും മഞ്ഞയും മാച്ചിംഗ് ഡ്രസ് ഇട്ട ഒരു പെൺകുട്ടിയും ഷൈൻ ടോം ചാക്കോയ്ക്കൊപ്പമുണ്ടായിരുന്നു.

തുടർന്ന് ക്യാമറയുമായി പിന്നാലെ പോയ മീഡിയക്കാർ ആരാണ് ചേട്ടാ ഇത്, എന്താണ് പേര് എന്നൊക്കെ ചോദിച്ച് പിന്നാലെ കൂടി. വീഡിയോ പുറത്ത് വന്നതോടെ ആരാണ് ആ മഞ്ഞക്കിളി എന്ന് സോഷ്യൽ മീഡിയയും തിരയുകയായിരുന്നു. ഒടുവിൽ ഷൈൻ ടോം ചാക്കോ തന്നെ പറഞ്ഞു, താൻ വിവാഹം ചെയ്യാൻ പോകുന്ന പെൺകുട്ടിയാണ് എന്ന്. പേര് ചോദിച്ചപ്പോൾ തനു എന്ന് പറയുകയും ചെയ്തു.
ALSO READ-വന്ദനത്തിലെ ആ ചിരി ചിരിച്ച് എന്നോട് അദ്ദേഹം ചോദിച്ചു ; രസകരമായ അനുഭവം പങ്കുവെച്ച് ഹരീഷ് പേരടി

ഇതോടെ ആരാണീ തനു എന്നായിരുന്നു സോഷ്യൽ മീഡിയയുടെ അന്വേഷണം. തനൂജ എന്നാണ് മുഴുവൻ പേരും എന്ന് കമന്റിൽ പലരും പറഞ്ഞു. പലർക്കും നേരിട്ട് അറിയാവുന്ന ആളുമാണ്. കൂടാതെ, ഫാഷൻ ഡിസൈനറായ സബി തനുവിനെ ടാഗ് ചെയ്തതുകാരണം പേജ് കണ്ടുപിടിക്കാൻ പ്രയാസപ്പെട്ടില്ല.

ഷൈനിനെ പോലെ തന്നെ വൈബ് ഇഷ്ടപ്പെടുന്ന ആളാണെന്ന് തനുവിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകൾ കണ്ടാൽ മനസ്സിലാവും. അതേസമയം, കൂടുതൽ വിവരങ്ങളൊന്നും തന്നെ പുറത്ത് വിട്ടിട്ടുമില്ല.

ഷൈൻ നേരത്തെ ഒരു വിവാഹം ചെയ്തതാണ്. അതിൽ എട്ട് വയസ്സുള്ള മകളുമുണ്ട്. സ്വകാര്യ ജീവിതങ്ങൾ അധികം പരസ്യമാക്കാത്ത താരമാണ് ഷൈൻ. ഒരു അഭിമുഖത്തിലാണ് കുടുംബത്തെ കുറിച്ച് ചോദിച്ചപ്പോൾ വിവാഹ മോചിതനായ കാര്യം പറഞ്ഞത്.

‘വിവാഹവും കഴിഞ്ഞു വിവാഹ മോചനവും കഴിഞ്ഞു. എട്ട് വയസ്സുള്ള എന്റെ മകൾ ഇന്ത്യയിൽ ഇല്ല. അവളുടെ അമ്മയ്ക്കൊപ്പം വിദേശത്താണ്’ എന്നായിരുന്നു ഷൈൻ പറഞ്ഞത്.

Advertisement