വന്ദനത്തിലെ ആ ചിരി ചിരിച്ച് എന്നോട് അദ്ദേഹം ചോദിച്ചു ; രസകരമായ അനുഭവം പങ്കുവെച്ച് ഹരീഷ് പേരടി

161

തുടക്കം മുതല്‍ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. പിന്നാലെ സിനിമയുടെ പുറത്തുവന്ന ചിത്രങ്ങളും പോസ്റ്ററും നിമിഷന്നേരം കൊണ്ട് പ്രേക്ഷകര്‍ ഏറ്റെടുത്തു. മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ നായകന്‍ ആവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലിജോ ജോസ് പെല്ലിശ്ശേരി ആണ്. ഇപ്പോള്‍ സിനിമാ ചിത്രീകരണത്തിനിടെ നടന്ന രസകരമായൊരു സംഭവത്തെ കുറിച്ചാണ് ഹരീഷ് പേരടി കുറിച്ചത്.

Advertisements

വാലിഭന്റെ പൂജക്ക് ലാലേട്ടന്‍ രാജസ്ഥാനില്‍ എത്തിയ ദിവസം ഞങ്ങള്‍ വിശേഷങ്ങള്‍ കൈമാറി പിരിഞ്ഞു…അതിന്റെ അടുത്ത ദിവസം രാജസ്ഥാനിലെ ഒരു കാള വണ്ടിയുടെ പിന്നില്‍ മൂപ്പര് വാലിഭനായി കാലും തൂക്കിയിട്ട് ഇരിക്കുന്നുണ്ടായിരുന്നു…സത്യത്തില്‍ തലയും താഴ്ത്തി എന്റെ കാപാത്രത്തെ മാത്രം ചിന്തിച്ച് നടന്ന ഞാന്‍ ആദ്യം മൂപ്പരെ കണ്ടില്ല …തെട്ടടുത്ത് എത്തി കുറച്ച് നേരം കഴിഞ്ഞ് തല പൊന്തിച്ചപ്പോളാണ് ഞാന്‍ മൂപ്പരെ വാലിഭനായി ആദ്യം കാണുന്നത്.

സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ച് പഠിച്ച ഞാന്‍ വാ പൊളിച്ച് ഒരു സെക്കന്‍ഡിന്റെ ഗ്യാപ്പ് ഇല്ലാതെ പറഞ്ഞു ‘ലാലേട്ടാ ഇത് പൊളിച്ചു’ എന്ന്..(ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കണ്ട എല്ലാ മനുഷ്യര്‍ക്കുമുണ്ടായ വികാരം)..അപ്പോള്‍ മൂപ്പര് ‘എന്നോട് I Love U ന്ന് പറ’ എന്ന് പറഞ്ഞതിനുശേഷം ചിരിക്കുന്ന വന്ദനത്തിലെ ആ ചിരി ചിരിച്ച് എന്നോട് ചോദിച്ചു ‘ഹരീഷ് സ്‌ക്രിപ്റ്റ് മുഴുവന്‍ വായിച്ചില്ലേയെന്ന്’ വായിച്ചു എന്ന് തലകുലുക്കി ശരീരഭാഷയിലൂടെ പറഞ്ഞ ഞാന്‍ ഒറ്റക്ക് മാറി നിന്ന് എന്റെ മനസ്സിനോട് ഉറക്കെ പറഞ്ഞു എന്റെ സ്വപനങ്ങളെ കൂടുതല്‍ ഭംഗിയാക്കുന്നവരെ ഞാന്‍ കൂടെ കൂട്ടുമെന്ന്….കാലവും ദൈവവും ഈ മനുഷ്യനെ ഏല്‍പ്പിക്കുന്ന ദൗത്യങ്ങള്‍ ഒരു നടന്‍ എന്ന നിലയില്‍ വലിയ പ്രചോദനമാണ് എന്നില്‍ ഉണ്ടാക്കിയത്..എഴുതാത്ത എന്റെ ആത്മകഥയിലെ നിറമുള്ള ഏടുകള്‍ …ലാല്‍ സലാം ലാലേട്ടാ ഹരീഷ് പേരടി കുറിച്ചു.

അതേസമയം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് പിഎസ് റഫീഖ് രചന നിര്‍വ്വഹിച്ച ഒരു ആക്ഷന്‍ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. സെഞ്ച്വറി ഫിലിംസ് , മാക്സ്ലാബ് സിനിമാസ് ആന്‍ഡ് എന്റര്‍ടൈന്‍മെന്റ്സ് , യൂഡ്ലീ ഫിലിംസ് , ആമേന്‍ മൂവി മൊണാസ്ട്രി എന്നിവയ്ക്കൊപ്പം ജോണ്‍ & മേരി ക്രിയേറ്റീവ് ആണ് ഇത് നിര്‍മ്മിച്ചത്. ചിത്രത്തില്‍ പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കിയത്.

also readദേ വീണ്ടും മമ്മൂക്ക; ചെക്കാ എന്ന് വിളിക്കേണ്ടിവരുമല്ലോ എന്ന് ആരാധകര്‍, താരത്തിന്റെ ന്യൂ ലുക്ക്

Advertisement