Home Entertainment Celebrities

നീ ഒരു അത്ഭുതമായി തോന്നുന്നു, വഴക്കെല്ലാം മറന്ന് സിദ്ധുവിനോട് കളിച്ച് ചിരിച്ച് വേദിക, വൈറലായി വീഡിയോ

69

ഏഷ്യാനെറ്റിലെ മികച്ച പരമ്പരകളില്‍ ഒന്നാണ് കുടുബവിളക്ക്. മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട പരമ്പരയാണ് കുടുംബവിളക്ക്. പല ഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയാണ് കുടുംബവിളക്ക്.

Advertisements

സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്. ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, ജീവിതയാത്രയില്‍ പതറാതെ സുമിത്ര വളരുകയായിരുന്നു. ശക്തയായ സ്ത്രീകളുടെ കഥകള്‍ പലപ്പോഴായി പരമ്പരയായിട്ടുണ്ടെങ്കിലും സുമിത്ര വേറിട്ടൊരു കഥാപാത്രത്തെ ആണ് അവതരിപ്പിയ്ക്കുന്നത്.

Also Read: 17ാം വയസ്സില്‍ വിവാഹം, അധികം വൈകാതെ വിവാഹമോചനം, സ്വയം അധ്വാനിച്ച് ജീവിതത്തില്‍ വിജയം നേടി രേഖ നായര്‍, നടിയുടെ ജീവിതം ഇങ്ങനെ

കുടുംബവിളക്ക് സീരിയലിലെ മറ്റ് കഥാപാത്രങ്ങളില്‍ രണ്ടുപേരാണ് സിദ്ധാര്‍ത്ഥും വേദികയും. സീരിയലിലെ വില്ലത്തി കഥാപാത്രമാണ് വേദിക. സുമിത്രയുടെ മുന്‍ഭര്‍ത്താവും വേദികയും ഇപ്പോഴത്തെ ഭര്ത്താവുമാണ് സിദ്ധാര്‍ത്ഥ്. സീരിയലില്‍ നേരിട്ട് കണ്ടാല്‍ വേദികയും സിദ്ധാര്‍ത്ഥും പൊരിഞ്ഞ അടിയാണ്.

സിദ്ധാര്‍ത്ഥ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് കെകെ മേനോനാണ്. വേദികയായി എത്തിയത് ശരണ്യ ആനന്ദും. ഇപ്പോഴിതാ വഴക്കടിക്കാതെ വളരെ സ്‌നേഹത്തോടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് സിദ്ധാര്‍ത്ഥും വേദികയും.

Also Read: മഞ്ഞക്കിളികള്‍; ഷൈന്‍ ടോം ചാക്കോ വിവാഹം കഴിക്കാന്‍ പോകുന്ന പെണ്‍കുട്ടി ആരെന്ന് അറിയുമോ?

ഇരുവരും കളിച്ച് ചിരിച്ച് നില്‍ക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നീ എപ്പോഴും ഒരു അത്ഭുതമായി തോന്നുന്നുവെന്ന് കുറിച്ചുകൊണ്ട് ശരണ്യയാണ് കെകെ മേനോനൊപ്പമുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അതേസമയം ഈ വീഡിയോക്ക് താഴെ ശരണ്യയുടെ ഭര്‍ത്താവ് മനേഷും കമന്റ് ചെയ്തിട്ടുണ്ട്.

Advertisement