Home Entertainment Celebrities

42 ജന്മദിനം ആഘോഷിച്ച് അനുഷ്‌ക ഷെട്ടി, നടിയുടെ രഹസ്യ വിവാഹം കഴിഞ്ഞോ ?

123

ആരാധകർ ഏറെയുള്ള നടിയുടെ അനുഷ്‌ക ഷെട്ടി. തെന്നിന്ത്യൻ സിനിമ രംഗത്ത് നിറഞ്ഞുനിൽക്കുന്ന അനുഷ്‌കക്ക് ബാഹുബലി എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷമാണ് ആരാധകരുടെ എണ്ണവും കൂടിയത്. ഇതിൽ ദേവസേന എന്ന ശക്തമായ നടിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇന്ന് താരത്തിന്റെ 42 ജന്മദിനമാണ്.

Advertisements

ഈ ദിവസത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് നടിയുടെ വിവാഹത്തെക്കുറിച്ച് തന്നെ. പലപ്പോഴും ഗോസിപ്പ് കോളങ്ങളിൽ അനുഷ്‌കയുടെ പേര് വന്നിരുന്നു. ഇതിൽ പ്രധാനമായും നടൻ പ്രഭാസുമായി നടി പ്രണയത്തിലാണ് എന്ന തരത്തിലുള്ള വാർത്ത നിരവധി തവണ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. ഇപ്പോഴും ആ സംശയം തുടരുന്നു.

മാത്രമല്ല അനുഷ്‌കയും പ്രഭാസും തമ്മിലുള്ള വിവാഹം പ്രേക്ഷകരെ സംബന്ധിച്ചും അവരുടെ കുടുംബത്തെ സംബന്ധിച്ചും സന്തോഷമുള്ള കാര്യമാണ്. എന്നാൽ തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് ഇതുവരെ താരങ്ങൾ പറഞ്ഞത്, പൊതുവേദിയിൽ വെച്ചും ഇതേക്കുറിച്ച് നടി പറഞ്ഞിരുന്നു. പൊതുവേ തന്നെ കുറിച്ച് വരുന്ന വാർത്തകളിൽ പ്രതികരിക്കാറില്ല അനുഷ്‌ക.

ഇപ്പോഴിതാ പിറന്നാൾ ദിനത്തിലും നടിയെ കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. ഇതിനിടെ നേരത്തെ തന്നെക്കുറിച്ച് വന്ന വ്യാജ വിവാഹവാർത്തയിൽ അനുഷ്‌ക പ്രതികരിച്ചതും വീണ്ടും ചർച്ചയാവുകയാണ്.

കുട്ടിക്കാലം മുതൽ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നത് തന്റെ സ്വപ്നമാണ്. എൻറെ പേര് വെച്ചുകൊണ്ട് അഞ്ച് തവണ വിവാഹ വാർത്ത ഞാൻ കണ്ടിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ എനിക്ക് തമാശയായിട്ടാണ് തോന്നിയത് അനുഷ്‌ക പറഞ്ഞു.

also readസങ്കടങ്ങള്‍ അലട്ടുന്നു, ഉറങ്ങാന്‍ പോലും പറ്റാത്ത അവസ്ഥ, ഡിപ്രഷനെ കുറിച്ച് ലക്ഷ്മി നായര്‍ പറയുന്നു

Advertisement