Home Entertainment Celebrities

ജയിലർ തകർപ്പൻ വിജയത്തിന് പിന്നാലെ വരുന്നു ‘ലാൽ സലാം’; ദീപാവലി സമ്മാനമായി രജനികാന്തിന്റെ ‘മൊയ്തിൻ ഭായ്’; ട്രെയ്‌ലർ പുറത്ത്

199

ബോക്സ് ഓഫീസിൽ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് രജനികാന്ത്-നെൽസൺ ചിത്രം ജയിലർ. മലയാളി താരങ്ങൾ ഉൾപ്പടെ തെന്നിന്ത്യയിലെ സൂപ്പർതാരങ്ങൾ ഒന്നിച്ച ചിത്രം 600 കോടി എന്ന നേട്ടവും പിന്നിട്ട് മുന്നോട്ട് കുതിച്ചത് പുതിയ റെക്കോർഡായിരുന്നു.കേരളത്തിലും ചിത്രം നവൻവിജയം നേടി.

ഇപ്പോഴിതാ ദീപാവലി ദിനത്തിൽ സർപ്രൈസായി സ്‌റ്റൈൽ മന്നൻ രജനികാന്ത് ചിത്രത്തിന്റെ അപ്‌ഡേഷൻ. ആരാധകർക്ക് സമ്മാനമായി ലാൽ സലാമിന്റെ ട്രെയിലർ പുറത്ത് വിട്ടു. വിഷ്ണു വിശാൽ, വിക്രാന്ത് സന്തോഷ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ രജനി അതിഥി വേഷത്തിൽ എത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ.

Advertisements

എന്നാൽ, ഇപ്പോൾ റീലിസായ പുതിയ ട്രെയിലറിൽ രജനിയും നിറഞ്ഞു നിൽക്കുന്നതാണ് കാണാനാകുന്നത്. ഐശ്വര്യ രജനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രം എന്നതുകൊണ്ട് തന്നെ ഈ ചിത്രം അനൗൺസ് ചെയ്ത സമയം തൊട്ട് തന്നെ പ്രേക്ഷരുടെ ശ്രദ്ധയിൽ നിറഞ്ഞിരുന്നു.

ALSO READ- ഇതിങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന് കരുതിയില്ലല്ലോ കുഞ്ഞേ, എന്തിനാടാ ഞങ്ങളെ വിട്ടു നീ പോയത്; സങ്കടത്തോടെ അനുവും മഞ്ജുവും

ഈ ചിത്രത്തിൽ മൊയ്തിൻ ഭായ് എന്ന വേഷത്തിലാണ് രജനി എത്തുക എന്ന് വ്യക്തമായി. ചിത്രത്തിന് പല ലെയറുകൾ ഉണ്ടെന്നും ഇത് സിനിമ ചർച്ച ചെയ്യുന്നുണ്ടെന്ന് ട്രെയിലറിൽ നിന്ന് തന്നെ വ്യക്തമായിരിക്കുന്നെന്ന് ആരാധകർ അഭിപ്രായപ്പെട്ടു.

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്‌ക്കരനാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിട്ടുള്ളത് ഐശ്വര്യ രജനികാന്ത് തന്നെയാണ്. എട്ടുവർഷത്തിന് ശേഷം ഐശ്വര്യ സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയും ലാൽ സലാമിന് ുണ്ട്.

ALSO READ- ‘ഒടിടിയിൽ ഇരുന്ന് കാണുന്നവനെ തിയേറ്ററിലേക്ക് കൊണ്ടുവരാൻ എന്തുചെയ്യാമെന്ന് ലിയോ ഉണ്ടാക്കിയവർ ചിന്തിച്ചു; അത് വിജയിച്ചു’; സന്തോഷ് ജോർജ് കുളങ്ങര

വളരെ വ്യത്യസ്തമായ ഗെറ്റപ്പിലാണ് രജനി ട്രെയിലറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നേരത്തെ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ കപിൽ ദേവ് ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കും എന്ന വാർത്ത പുറത്തെത്തിയതും ചിത്രത്തെ കുറിച്ച് വലിയ പ്രതീക്ഷകൾ സമ്മാനിച്ചിരുന്നു.

എആർ റഹ്‌മാന്റെ സംഗീതത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം രംഗസാമിയാണ്. പ്രവീൺ ഭാസ്‌കറാണ് എഡിറ്റർ. 2024 പൊങ്കലിന് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും.

Advertisement