Home Entertainment Celebrities

13 വര്‍ഷം മുമ്പ് ആരാധകരെ അമ്പരപ്പിച്ച അതേ അത്ഭുതം കാട്ടി കമല്‍ഹാസന്‍, പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ വൈറല്‍

51

ഉലകനായകന്‍ എന്ന് ആരാധകര്‍ വിശേഷിപ്പിക്കുന്ന തമിഴ് സിനിമാതാരം കമല്‍ ഹാസന് ഇന്നും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. ഇതിനോടകം ഒത്തിരി സിനിമകളില്‍ നായകനായി തിളങ്ങിയ കമല്‍ഹാസന്റെ ലിസ്റ്റില്‍ ഒത്തിരി ഹിറ്റ് സിനിമകളുമുണ്ട്.

Advertisements

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്‌മെന്റ് വീഡിയോ ശ്രദ്ധനേടുകയാണ്. ആദ്യ കാഴ്ചയില്‍ തന്നെ ഗംഭീരമെന്ന് തോന്നുന്ന അനുഭവമാണ് വീഡിയോ തരുന്നത്.

Also Read:അതൊക്കെ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ നീ അതൊന്നും നോക്കണ്ട; വിമര്‍ശിച്ചയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് അനുമോള്‍

അതേസമയം ഈ വീഡിയോയില്‍ ഒറ്റനോട്ടത്തില്‍ വെളിപ്പെടുത്താത്ത ഒരു ബ്രില്യന്‍സും കമല്‍ ഹാസന്‍ ഒളിപ്പിച്ച് വെച്ചിട്ടുണ്ട്. 2 മിനിറ്റും 55 സെക്കന്റും ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. അവസാനത്തെ 30 സെക്കന്റുകളിലാണ് ബ്രില്യന്‍സ് കാണാനാവുക.

രംഗരായ ശക്തിവേല്‍ നായക്കന്‍ എന്നാണ് ചിത്രത്തില്‍ താരത്തിന്റെ കഥാപാത്രത്തിന്റെ പേര്. കമല്‍ഹാസന്‍ തന്റെ കഥാപാത്രത്തിന്റെ പേര് പറയുന്നതും അത് ഓര്‍ത്തുവെച്ചോളാന്‍ ആവശ്യപ്പെടുന്നതുമാണ് വീഡിയോയിലുള്ളത്. ഡയലോഗ് മുന്നില്‍ നിന്ന് പിന്നിലേക്കാണ് കമല്‍ഹാസന്‍ പറയുന്നത്.

Also Read: ഒരു സൂപ്പര്‍സ്റ്റാറാണെന്ന തോന്നലൊന്നുമില്ല, ശരിക്കും ആ മനുഷ്യനെ കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കി നിന്നിട്ടുണ്ട്, വിജയിയെ കുറിച്ച് മനസ്സുതുറന്ന് ബാബു ആന്റണി

ഇങ്ങനെ ചിത്രീകരിച്ച ഷോട്ടില്‍ പിന്നീട് ഡബ്ബ് ചെയ്ത് ഒറിജിനല്‍ ഡയലോഗ് ചേര്‍ക്കുകയായിരുന്നു.അതേസമയം, ആദ്യമായിട്ടില്ല ഈ സങ്കേതം ഉപയോഗിച്ച് കമല്‍ഹാസന്‍ ഒരു സീനില്‍ അഭിനയിച്ചിരിക്കുന്നത്. മന്‍മദന്‍ അമ്പ് എന്ന ചിത്രത്തിലെ ഗാനരംഗത്തിന് കമല്‍ഹാസന്‍ ഇത്തരത്തില്‍ ചുണ്ട് ചലിപ്പിച്ചിരുന്നു.

Advertisement