അതൊക്കെ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ നീ അതൊന്നും നോക്കണ്ട; വിമര്‍ശിച്ചയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് അനുമോള്‍

63

മലയാള സിനിമയിൽ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് അനുമോൾ. കരിയറിന്റെ തുടക്കം മുതൽ തന്നെ അനു ചെയ്ത കഥാപാത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. പലപ്പോഴും തന്റെ നിലപാട് അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ അനു എത്താറുണ്ട്. ഈ അടുത്ത് ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലെ തന്റെ ചില അഭിപ്രായങ്ങൾ അനു ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. പിന്നാലെ വിമർശനം വന്നു.

Advertisements

ഇപ്പോഴിതാ ഇതിനെ വിമർശിച്ചയാൾക്ക് മറുപടി കൊടുത്തിരിക്കുകയാണ് നടി.

ആ വീഡിയോയിൽ പെൺകുട്ടിയുടെ വിവാഹം സംബന്ധിച്ച കാര്യത്തിലാണ് അനു പ്രതികരിച്ചത്. വിവാഹത്തെക്കുറിച്ച് കേട്ടാണ് പെൺകുട്ടികൾ വളർന്നത് , എന്ത് ചോദിച്ചാലും കല്യാണം കഴിച്ചിട്ട് ഭർത്താവ് സമ്മതിക്കുകയാണെങ്കിൽ അത് ചെയ്‌തോ എന്നാണ് വീട്ടുകാർ പറയാറുള്ളത്. ഭർത്താവായാൽ രണ്ടു തല്ലിയാലും കുഴപ്പമില്ല എന്നൊക്കെയാണ് ഞാൻ കേട്ടത്. ഇതിന് താഴെയാണ് വിമർശിച്ചുകൊണ്ട് കമന്റ് വന്നത് .

കല്യാണം കഴിഞ്ഞ് ഭർത്താവിൻറെ ഗൃഹത്തിൽ ദുഷ്‌പേര് കേൾപ്പിക്കതെ അന്തസ്സായി ജീവിക്കണം എങ്കിൽ നല്ല കഴിവും പ്രാപ്തിയും വേണം. ഒരു കുടുംബം നല്ല രീതിയിൽ കൊണ്ടുപോകുന്നത് സ്ത്രീയുടെ കഴിവാണ്. അതിനു കഴിയില്ല എന്ന പരാജയ ബോധം ഉള്ളവർ ഇതുപോലെ പലതും പറയും ,എന്നായിരുന്നു കമൻറ്.

also read
അമ്മ ലിസിക്കൊപ്പം സിനിമ ചെയ്യുമോ എന്ന ചോദ്യവുമായി ആരാധകര്‍, കല്യാണിയുടെ മറുപടി ഇങ്ങനെ
‘അത് മാത്രം അല്ലല്ലോ കഴിവ്. കല്യാണം കഴിച്ചാലും ഇല്ലെങ്കിലും സന്തോഷത്തോടെ സമാധാനത്തോടെ ജീവിക്കാൻ പറ്റുന്നു എന്നുള്ളതല്ലേ കാര്യം? കുടുംബം നല്ല രീതിയിൽ കൊണ്ടുപോവുന്നത് സ്ത്രീയുടെ മാത്രം കഴിവല്ല. സ്ത്രീകളും പുരുഷന്മാരും കുട്ടികളും എല്ലാവരും നല്ല രീതിയിൽ ആയാലേ കുടുംബം നന്നാവൂ. അല്ലാതെ സ്ത്രീയുടെ മാത്രം കഴിവ് അല്ല’ എന്നാണ് അനുമോൾ മറുപടി നൽകിയത്.

‘അതൊക്കൊ നല്ല കുടുംബിനികൾക്ക് പറഞ്ഞതാ നീ അതൊന്നു നോക്കണ്ട’. എന്നായിരുന്നു മറ്റൊരു യൂസർ നടത്തിയ അഭിപ്രായ പ്രകടനം. നല്ല കുടുംബിനിയോ അത് എന്താണ്? അതൊക്കെ അളക്കാൻ ചേട്ടൻ ആരാണ്? എന്നായിരുന്നു അതിന് അനുമോൾ നൽകിയ മറുപടി.

 

Advertisement