Home Entertainment Celebrities

അമ്മ ലിസിക്കൊപ്പം സിനിമ ചെയ്യുമോ എന്ന ചോദ്യവുമായി ആരാധകര്‍, കല്യാണിയുടെ മറുപടി ഇങ്ങനെ

165

വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദര്‍ശന്റെയും നടി ലിസിയുടെയും മകള്‍ കൂടിയാണ് കല്യാണി. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.

Advertisements

എന്നാലിപ്പോള്‍ തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. ഇന്ന് മലയാള സിനിമയിലെ സജീവസാന്നിധ്യമാണ് കല്യാണി.

Also Read: വളരെ ജെനുവിനായി നിന്നിട്ടും പരക്കുന്നത് തെറ്റിദ്ധാരണകള്‍, വിഷമമുണ്ട്, ഉമ്മച്ചി സമാധാനിപ്പിച്ചാലേ ഉറങ്ങാന്‍ പറ്റൂ, മനസ്സുതുറന്ന് ഷെയിന്‍ നിഗം

അമ്മ ലിസിക്കൊപ്പമുള്ള കല്യാണിയുടെ സിനിമ വരുമോ എന്ന് പ്രേക്ഷകര്‍ താരത്തോട് നിരന്തരം ചോദിക്കുന്ന ചോദ്യമാണ്. ഇപ്പോഴിതാ ആ ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് കല്യാണി. നല്ല കഥ കിട്ടിയാല്‍ തീര്‍ച്ചയായും അമ്മയും താനും ഒന്നിച്ചെത്തുമെന്നും എന്നാല്‍ അമ്മ അഭിനയിക്കണമെന്നൊന്നും തന്നോട് പറയാറില്ലെന്നും കല്യാണി പറയുന്നു.

നല്ല കഥാപാത്രവും കഥയുമുള്ള സിനിമ കിട്ടിയാല്‍ അമ്മ അഭിനയിക്കുമെന്ന് തനിക്കറിയാം. പക്ഷേ അമ്മയുടെ കൂടെ താന്‍ അഭിനയിച്ചാല്‍ താന്‍ മകളാണെന്ന് ആരും വിശ്വസിക്കില്ലെന്നും അമ്മ ശരിക്കും തന്റെ ചേച്ചിയെ പോലെയാണ് തോന്നുകയെന്നും അതാണ് കുഴപ്പമെന്നും കല്യാണി പറയുന്നു.

Also Read: വിവാഹം വേണ്ട, ലിവിങ് ടുഗെതര്‍ മതിയെന്ന് ശ്രുതി ഹാസ്സന്‍, വൈറലായി കാമുകനൊപ്പമുള്ള ദീപാവലി ചിത്രങ്ങള്‍

ശേഷം മൈക്കില്‍ ഫാത്തിമ എന്ന സിനിമയാണ് കല്യാണിയുടെ ഏറ്റവും പുതിയ ചിത്രം. അതില്‍ ഫുട്‌ബോള്‍ കമന്റേറ്ററായിട്ടാണ് കല്യാണി എത്തുന്നത്. മലപ്പുറം ഭാഷയിലാണ് ചിത്രത്തില്‍ കല്യാണി സംസാരിക്കുന്നത്.

Advertisement