വളരെ ജെനുവിനായി നിന്നിട്ടും പരക്കുന്നത് തെറ്റിദ്ധാരണകള്‍, വിഷമമുണ്ട്, ഉമ്മച്ചി സമാധാനിപ്പിച്ചാലേ ഉറങ്ങാന്‍ പറ്റൂ, മനസ്സുതുറന്ന് ഷെയിന്‍ നിഗം

55

മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

Advertisements

ഷെയ്ന്റെ ഇതുവരെയുള്ള സിനിമകളില്‍ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Also Read: അതേ എനര്‍ജി, അതേ സൗന്ദര്യം, 19 വര്‍ഷങ്ങള്‍ക്ക് ശേഷം തൃഷക്കൊപ്പം അഭിനയിച്ചതിനെ കുറിച്ച് വിജയ് പറയുന്നു

ആര്‍ഡിഎക്സാണ് ഷെയിനിന്റെ അവസാനമായി ഇറങ്ങിയ പടം. ഈ ചിത്രത്തിലെ അഭിനയത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഷെയിനിനെ തേടിയെത്തിയത്. ഇപ്പോഴിതാ സിനിമയെ കുറിച്ച് മനസ്സുതുറക്കുകയാണ് ഷെയ്ന്‍ നിഗം. തനിക്ക് എന്ത് ചെയ്യുമ്പോഴും പെര്‍ഫെക്ഷന്‍ വേണമെന്ന് ആഗ്രഹമുണ്ടെന്നും അതിന് വേണ്ടി കഷ്ടപ്പെടാനും തയ്യാറാണെന്നും താരം പറയുന്നു.

സിനിമയ്ക്ക് വേണ്ടി താന്‍ ഒത്തിരി കഷ്ടപ്പെടുന്നുണ്ട്. വളരെ ജെനുവിന്‍ ആയി നിന്നിട്ടും തന്നെ കുറിച്ച് പല തെറ്റിദ്ധാരണകളും പരക്കാറുണ്ടെന്നും അതില്‍ വിഷമമുണ്ടെന്നും തന്റെ വിഷമങ്ങളെല്ലാം താന്‍ പങ്കുവെക്കാറുള്ളത് ഉമ്മച്ചിയോടാണെന്നും ഷെയിന്‍ പറയുന്നു.

Also Read: വിവാഹം വേണ്ട, ലിവിങ് ടുഗെതര്‍ മതിയെന്ന് ശ്രുതി ഹാസ്സന്‍, വൈറലായി കാമുകനൊപ്പമുള്ള ദീപാവലി ചിത്രങ്ങള്‍

തന്റെ ദുഃഖം പറഞ്ഞ് കഴിഞ്ഞ് ഉമ്മച്ചി തന്നെ സമാധാനിപ്പിച്ചാലേ തനിക്ക് ഉറക്കം വരാറുള്ളൂവെന്നും ഷെയിന്‍ പറയുന്നു. താന്‍ മോനോട് എപ്പോഴും പറയുന്നത് ദൈവം നല്ലത് വരുത്തുമെന്നും ആ നാളിനായി കാത്തിരിക്കണമെന്നുമാണെന്നും ഷെയിനിന്റെ ഉമ്മ പറയുന്നു.

Advertisement