Home Entertainment Celebrities

അന്ന് ചക്കയുടെ പേരും പറഞ്ഞു അടികൂടി പോയ ആളാണ് ഇപ്പോഴിതാ തിരിച്ചു വന്നിരിക്കുന്നു; മിയയെ കാണാന്‍ ഭാവന എത്തി

140

മലയാളികളുടെ പ്രിയപ്പെട്ട നടിന്മാരാണ് ഭാവനയും മിയയും. ലുക്ക് കൊണ്ടും ഇവർ ഏകദേശം ഒരുപോലെ തന്നെയാണ് . അതേസമയം ഒന്നിച്ച് ഹലോ നമസ്‌തേ എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് ഇവർ അടുത്ത സുഹൃത്തുക്കൾ ആയി മാറിയത്. എന്നാൽ ചിത്രത്തിൽ ഇരുവരും വഴക്ക് കൂടുന്ന രംഗങ്ങൾ ഉണ്ടായിട്ടുണ്ട്.

Advertisements

നടൻ വിനയ് ഫോർട്ടും, നടൻ സഞ്ജു ശിവരാമും ആയിരുന്നു ചിത്രത്തിൽ മറ്റു പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇവർ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് സിനിമയിൽ. ഇവരുടെ ഭാര്യമാരായിട്ടാണ് ഭാവനയും മിയയും എത്തുന്നത്.

എന്നാൽ ചിത്രത്തിൽ പ്ലാവിലെ ചക്ക തറയിൽ വീണതിനെ തുടർന്ന് രണ്ടു കൂട്ടരും വഴക്കായി. ഇതിനുശേഷം മറ്റൊരു ചിത്രത്തിലും ഇരുവരും ഒന്നിച്ചിരുന്നില്ല. എങ്കിലും സൗഹൃദം ഇന്നും കാത്തുസൂക്ഷിക്കുന്നുണ്ട് ഈ നടിന്മാർ.

അതിൻറെ ഏറ്റവും വലിയ ഉദാഹരണമാണ് ഇപ്പോൾ പുറത്തുവന്നത്. ഇപ്പോഴിതാ ദീപാവലി ദിനത്തിൽ തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയെ കാണാൻ എത്തിയിരിക്കുകയാണ് ഭാവന. ഭാവന വീട്ടിലെത്തിയ സന്തോഷം മിയ പങ്കുവയ്ക്കുകയും ചെയ്തു.

also read
അതൊക്കെ നല്ല കുടുംബിനികള്‍ക്ക് പറഞ്ഞതാ നീ അതൊന്നും നോക്കണ്ട; വിമര്‍ശിച്ചയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് അനുമോള്‍
‘ഒരുപാട് നാൾ കാത്തിരുന്ന കൂടിച്ചേരൽ ദീപാവലി ദിവസം വൈകുന്നേരം സംഭവിച്ചു’ എന്ന് പറഞ്ഞുകൊണ്ടാണ് മിയ ചിത്രങ്ങൾ പങ്കുവച്ചത്. ആ വൈകുന്നേരം ഇനി വരുന്ന ദീപാവലികളിൽ എല്ലാം ഓർമിക്കാൻ മാത്രം മനോഹരമാക്കിയത്രെ. ഭാവന കൂടെയുള്ളപ്പോൾ ഒരു നിമിഷം പോലും സങ്കടം തോന്നുന്ന നിമിഷം ഉണ്ടാവില്ല. ഇതുപോലെ ചിരിയും സ്നേഹവും എന്നും പകർന്നു നൽകുക- എന്നും മിയ കുറിച്ചു.

അതേസമയം ഒരു ഇടവേളയ്ക്കുശേഷം മലയാളത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് ഭാവന. വിവാഹത്തോടെ കന്നഡ ചിത്രത്തിൽ സജീവമായിരുന്ന ഭാവന ഇനി മലയാളത്തിലും തുടരെത്തുടരെ സിനിമകൾ ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത് .

 

Advertisement