Home Entertainment Celebrities

തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചുകയറിയ രണ്ടുപേര്‍, സുരേഷ് ഗോപിക്കൊപ്പമുള്ള ചിത്രവുമായി അഖില്‍ മാരാര്‍, ഒരുപാട് ഇഷ്ടമെന്ന് ആരാധകര്‍

132

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി പലപ്പോഴും വിവാദങ്ങളില്‍ അകപ്പെടാറുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകയോട് സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയത് വന്‍ വിവാദത്തിലേക്ക് എത്തിയത്. സോഷ്യല്‍മീഡിയയില്‍ ഉള്‍പ്പെടെ സംഭവം വലിയ ചര്‍ച്ചയായിരിക്കുകയാണ്.

Advertisements

സംഭവത്തിന് പിന്നാലെ മാധ്യമപ്രവര്‍ത്തക സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്. 354 എ വകുപ്പ് പ്രകാരമാണ് നടക്കാവ് പോലീസ് കേസെടുത്തത്. മാധ്യമ പ്രവര്‍ത്തക കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്.

Also Read: സിനിമയില്‍ വരുമ്പോള്‍ ഒന്നും അറിയില്ല, മേക്കപ്പ്മാന്‍ കൊണ്ടുതന്ന ആ സാധനം എവിടെ വെക്കണമെന്ന് പോലും അറിയില്ലായിരുന്നു, ഹണി റോസ് പറയുന്നു

ഇതിന് പിന്നാലെ സുരേഷേ ഗോപിക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപിയെ ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ശേഷം പോലീസ് വിട്ടയിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് ബിഗ് ബോസ് താരം അഖില്‍ മാരാര്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

സുരേഷ് ഗോപിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു അഖിലിന്റെ പോസ്റ്റ്. തോല്‍പ്പിക്കാന്‍ നോക്കിയപ്പോള്‍ ജയിച്ചു കയറിയ രണ്ട് പേര്‍ എന്ന് ഭാവിയില്‍ ഈ ഫോട്ടോക്ക് കമന്റ് വീഴട്ടെ എന്ന് കുറിച്ചുകൊണ്ടായിരുന്നു അഖില്‍ ചിത്രം പങ്കുവെച്ചത്.

Also Read: തമിഴ് സൂപ്പര്‍താരങ്ങളെ കടത്തിവെട്ടി രജനികാന്ത്, ആ റെക്കോര്‍ഡും ഇനി താരത്തിന് സ്വന്തം

ഒത്തിരി ആരാധകരാണ് കമന്റുമായി എത്തിയത്. കൂടുതലും പോസിറ്റീവ് കമന്റുകളായിരുന്നു. ഒരുപാട് ഇഷ്ടമുള്ള രണ്ടുപേര്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. അഖിലിന്റെ പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

Advertisement