തമിഴ് സൂപ്പര്‍താരങ്ങളെ കടത്തിവെട്ടി രജനികാന്ത്, ആ റെക്കോര്‍ഡും ഇനി താരത്തിന് സ്വന്തം

229

ബോക്‌സ് ഓഫീസില്‍ ചരിത്ര വിജയം കുറിച്ചിരിക്കുകയാണ് രജനികാന്ത്-നെല്‍സണ്‍ ചിത്രം ജയിലര്‍. മലയാളി താരങ്ങള്‍ ഉള്‍പ്പടെ തെന്നിന്ത്യയിലെ സൂപ്പര്‍താരങ്ങള്‍ ഒന്നിച്ച ചിത്രം 600 കോടി എന്ന നേട്ടവും പിന്നിട്ട് മുന്നോട്ട് കുതിച്ചത് പുതിയ റെക്കോര്‍ഡായിരുന്നു.

Advertisements

തമിഴ് സിനിമകളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്ന കേരളത്തിലും ചിത്രം വന്‍വിജയം നേടിയിരുന്നു.ഇപ്പോഴിതാ ജയിലര്‍ പുതിയൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ തിയ്യേറ്ററുകളില്‍ വന്‍ വിജയം സൃഷ്ടിച്ച ജയിലറിന്റെ പുതിയ നേട്ടം ടെലിവിഷനിലാണ്.

Also Read: അന്ന് ഞാന്‍ നടനായിരുന്നില്ല, പേരും പ്രശസ്തിയൊന്നും കണ്ടിട്ടല്ല അവള്‍ കൂടെ പോന്നത്, ഒളിച്ചോട്ട വിവാഹത്തെ കുറിച്ച് ധര്‍മജന്‍ പറയുന്നു

ദീപാവലിയോടനുബന്ധിച്ച് നവംബര്‍ 12നാണ് ജയിലര്‍ ടെലിവിഷന്‍ പ്രീമിയറിന് എത്തിയത്. തെലുങ്കില്‍ ജെമിനി ടിവി, തമിഴില്‍ സണ്‍ ടിവി, കന്നഡയില്‍ ഉദയ ടിവി, ഹിന്ദിയില്‍ സ്റ്റാര്‍ ഗോള്‍ഡ് എന്നീ ചാനലുകളിലാണ് ജയിലര്‍ പ്രീമിയറിന് എത്തിയത്.

ഒരേ സമയം, വിവിധ ഭാഷകളില്‍ ടെലിവിഷന്‍ പ്രീമിയര്‍ നടത്തിയ ആദ്യ ഇന്ത്യന്‍ സിനിമ എന്ന നേട്ടമാണ് ഇതോടെ ജയിലറിന് സ്വന്തമായിരിക്കുന്നത്. ബീസ്റ്റിന് ശേഷം നെല്‍സണ്‍ കുമാര്‍ സംവിധാനം ചെയ്ത ജയിലറില്‍ മലയാളി താരങ്ങളും അണിനിരന്നിരുന്നു.

Also Read: ചക്കിയാണ് എല്ലാം വീട്ടില്‍ പറഞ്ഞുകൊടുത്തത്, അതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി; കാളിദാസ് പറയുന്നു

കൂടാതെ വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാല്‍, ശിവരാജ് കുമാര്‍, വിനായകന്‍, തമന്ന, രമ്യ കൃഷ്ണ, തുടങ്ങിയ താരങ്ങളെല്ലാം മിന്നും പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവെച്ചത്. റിലീസ് ദിവസം മുതല്‍ തന്നെ ജയിലര്‍ കോടികള്‍ വാരിയിരുന്നു.

Advertisement