Home Entertainment Celebrities

അതേപ്പറ്റി ഒന്നും അറിയില്ലായിരുന്നു, എന്നെ ആരും തിരിച്ചറിയാനും പോകുന്നില്ലെന്ന് മനസ്സിലായി, അതുകൊണ്ട് അവര്‍ പറഞ്ഞതുപോലെ ചെയ്തു, ആദ്യ സിനിമാനുഭവം പങ്കുവെച്ച് ഭാവന

60

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. ഒത്തിരി നല്ല കഥാപാത്രങ്ങളാണ് നടി പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. താരം മലയാള ചിത്രത്തില്‍ നിന്നും ഇടവേള എടുത്തപ്പോള്‍ ആരാധകരും സങ്കടത്തിലായിരുന്നു. ഈ സമയത്ത് ഭാവനയ്ക്ക് നിരവധി അവസരം മലയാളത്തില്‍ നിന്നും വന്നു.

Advertisements

എന്നാല്‍ അന്നൊക്കെ അത് വേണ്ടെന്ന് വെച്ച ഭാവന വലിയൊരു ഇടവേളക്ക് ശേഷം ഇപ്പോള്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തി. ഇന്ന് കൈനിറയെ സിനിമകളാണ് നടിക്ക്. സോഷ്യല്‍ മീഡിയയിലും സജീവം ആണ് ഭാവന. തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്.

Also Read: അന്ന് പോയത് പൃഥ്വിരാജ് ഫാന്‍സ് അസോസിയേഷനുണ്ടാക്കാന്‍, പക്ഷേ എത്തിയത് സിനിമയില്‍, കൈപിടിച്ചുകയറ്റിയത് പൃഥ്വി, സിനിമാജീവിതം പറഞ്ഞ് അസീസ് നെടുമങ്ങാട്

2002 ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന സിനിമയിലേക്ക് ചുവടുവെച്ചത്. ക്യാമ്പസ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രത്തില്‍ പരിമളം എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. എത്ര സിനിമകള്‍ ചെയ്താലും തന്റെ ആദ്യ ചിത്രത്തിലെ ആദ്യ കഥാപാത്രം തനിക്ക് പ്രിയപ്പെട്ടതാണെന്ന് പറയുകയാണ് ഭാവന.

ഇത്രയും വര്‍ഷമായി പരിമളം എന്ന കഥാപാത്രം തന്റെ മനസ്സിനോട് ചേര്‍ന്നുനില്‍ക്കുകയാണ്. തനിക്ക് ആ ചിത്രത്തിലെ തന്റെ ആദ്യ ഷോട്ടൊക്കെ ഇപ്പോഴും ഓര്‍മ്മയുണ്ടെന്നും അന്ന് വല്യ ടെന്‍ഷനൊന്നുമുണ്ടായിരുന്നില്ലെന്നും കാരണം ഇതിനെ പറ്റിയൊന്നും കൂടുതല്‍ അറിയില്ലല്ലോ, പറഞ്ഞ കാര്യങ്ങള്‍ എല്ലാം ചെയ്യുന്നു അത്രമാത്രമെന്നും ഭാവന പറയുന്നു.

Also Read: അഭിനേത്രിയായി മാറിയത് എയര്‍ഹോസ്റ്റസ് ജോലി ഉപേക്ഷിച്ചിട്ട്, എന്റെ ലൈഫ് എന്റെ ചോയ്‌സ്, മീനാക്ഷി പറയുന്നു

അയ്യോ താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുകയാണല്ലോ എന്നൊന്നും അപ്പോള്‍ ആലോചിച്ചിരുന്നില്ല. തന്നെ ആ കഥാപാത്രത്തിലൂടെ ആരും തിരിച്ചറിയാന്‍ പോകുന്നില്ലെന്ന് തനിക്ക് അറിയാമായിരുന്നുവെന്നും പരിമളത്തെ താനാണ് അവതരിപ്പിച്ചതെന്ന് അങ്ങോട്ട് പറയേണ്ട അവസ്ഥയായിരുന്നുവെന്നും എന്നാല്‍ തന്റെ ഏറ്റവും മികച്ച അരങ്ങേറ്റം തന്നെയായിരുന്നു ആ കഥാപാത്രമെന്നും ഭാവന പറയുന്നു.

Advertisement