Home Entertainment Celebrities

അവിടെ വെച്ച് കണ്ടപ്പോള്‍ ഗോപിക എന്നെ മൈന്‍ഡ് ചെയ്തില്ല, പിന്നീട് എനിക്ക് വാശിയായി; ഗോവിന്ദ് പത്മസൂര്യ പറയുന്നു

2976

ഈ അടുത്തായിരുന്നു നടി ഗോപിക അനിലിന്റെയും അവതാരകൻ ഗോവിന്ദ് പത്മസൂര്യയുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. ഇവരുടെ വിവാഹനിശ്ചയത്തിന്റെ ഫോട്ടോ പുറത്തുവന്നതോടെ ആരാധകരും ശരിക്കും ഒന്ന് ഞെട്ടി. ഇങ്ങനെ ഒരു ബന്ധം ഇവർക്കിടെ ഉണ്ടായിരുന്നോ എന്ന് പലരും ചിന്തിച്ചു പോയി. പിന്നാലെ ജിപി തന്റെ യൂട്യൂബ് ചാനൽ വഴി തങ്ങളുടെ ആ പഴയ കഥയെല്ലാം പറഞ്ഞു എത്തിയിരുന്നു. 

ഇതിൽ കേരള വിഷന്റെ ഒരു അവാർഡ് ഗോപികയ്ക്ക് ലഭിച്ചപ്പോൾ, അത് വാങ്ങാൻ പോയപ്പോൾ അവിടെ നടന്ന കഥയെല്ലാം ഇവർ പറഞ്ഞു. അവാർഡ് നൽകാനായി ജിപിയെ ആയിരുന്നു ക്ഷണിച്ചത്. ഈ കാര്യം ജിപി ഗോപികയോട് പറഞ്ഞപ്പോൾ ചേട്ടൻ ആ പരിസരത്തേക്ക് വരരുത് എന്നായിരുന്നു ഗോപികയുടെ മറുപടി.

Advertisements

എന്നാൽ അത് കേട്ടതോടെ പോവണമെന്ന വാശി തനിക്ക് ഉണ്ടായി എന്ന് ജിപി പറഞ്ഞു. എന്നാൽ അവിടെ എത്തിയപ്പോൾ ഗോപിക തന്നെ മൈൻഡ് ചെയ്തില്ലെന്നും , ഷേയ്‌ക്കേന്റെ കൊടുക്കാൻ പോയപ്പോൾ ആദ്യം ഗോപിക കൈ തരാൻ മടിച്ചെന്നും എന്നാൽ അത് കിട്ടാതെ പോകില്ല എന്ന മട്ടിൽ നിന്നപ്പോഴാണ് പെട്ടന്ന് കൈ തന്ന് തിരികെ വലിച്ചതെന്ന് ജിപി പറഞ്ഞു. ഇതിൻറെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഇപ്പോൾ പുറത്തുവന്ന വീഡിയോയിൽ ജിപി ഗോപികയുടെ അടുത്തു പോയിരിക്കുന്നത് കാണാം. എന്നാൽ അപ്പോഴും ഗോപിക തനിക്ക് ഇയാളെ ഒട്ടും പരിചയമില്ല എന്ന ഭാവത്തിൽ ഇരിക്കുകയായിരുന്നു. ഒപ്പം തങ്ങൾ മുൻപ് കണ്ടുമുട്ടിയപ്പോൾ എടുത്ത ഫോട്ടോസ് എല്ലാം ഇവർ പങ്കുവെച്ചിരുന്നു.

also readഖുശ്ബുവിനെ പോലെ തൃഷയെ കിടക്കയിലേക്ക് വലിച്ചിടാനായില്ലെന്ന് മൻസൂർ അലിഖാൻ; ‘വെറുപ്പ് തോന്നുന്നു’, ഇയാൾ മനുഷ്യരാശിക്ക് തന്നെ അപമാനമെന്ന് തൃഷ

Advertisement