Home Entertainment Celebrities

എപ്പോഴും കോള്‍ ചെയ്‌തോണ്ടിരിക്കുന്ന ശീലമില്ല, ഫോണ്‍ അധികം ഉപയോഗിക്കാറില്ല, പലരെയും ബ്ലോക്ക് ചെയ്ത് വെച്ചിട്ടുണ്ട്, മനസ്സുതുറന്ന് മഞ്ജു വാര്യര്‍

127

വര്‍ഷങ്ങളായി മലയാളി സിനിമാ പ്രേമികള്‍ക്ക് അടുത്ത് അറിയാവുന്ന നടിയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍. നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലെ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച് കൈയ്യടി നേടിയിട്ടുള്ള മഞ്ജു വാര്യര്‍ തങ്ങളുടെ വീട്ടിലെ ഒരു അംഗത്തെ പോലെയാണ് മലയാളിക്ക്.

Advertisements

നടന്‍ ദിലീപും ആയുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി ഒതുങ്ങിയ മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും ഇടവേള എടുത്തിരുന്നു. മകള്‍ മീനാക്ഷിക്ക് വേണ്ടി തന്റെ ജീവിതം മാറ്റിവയ്ക്കുക ആയിരുന്നു അവര്‍ അക്കാലത്ത്.
പിന്നീട് ദിലീപുമായുള്ള ബന്ധം അവസാനിപ്പിച്ചു.

Also Read: എരിതീയില്‍ എണ്ണയൊഴിക്കാന്‍ നോക്കണ്ട, രണ്ട് പെണ്മക്കളെ കെട്ടിച്ചയക്കാനുള്ളതാണ് എനിക്ക്, വിവാദങ്ങളില്‍ പ്രതികരിച്ച് മന്‍സൂര്‍ അലിഖാന്‍

വിവാഹ മോചനം നേടിയ നടി വീണ്ടും സിനിമയില്‍ സജീവമാവുകയും തമിഴടക്കമുള്ള തെന്നിന്ത്യന്‍ ഭാഷകളിലും തന്റെ സാന്നിധ്യം അറിയുക്കുകയും ചെയ്തു. ഇപ്പോഴിതാ മുമ്പ് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ മഞ്ജു പറഞ്ഞ കാര്യങ്ങളാണ് വീണ്ടും ശ്രദ്ധനേടുന്നത്. സോഷ്യല്‍മീഡിയ ആപ്പുഖളെ കുറിച്ചായിരുന്നു മഞ്ജു ആദ്യം സംസാരിച്ചത്.

തന്റെ ഫോണില്‍ ഫോട്ടോകളൊന്നുമില്ല. ഫോണിലുള്ള വീഡിയോകളിലൊന്ന് മമ്മൂക്കയുടേതാണ്. വാട്‌സ്ആപ്പാണ് താന്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ആപ്പെന്നും ആഗ്രഹത്തിന്റെ പേരില്‍ എടുത്തുവെച്ച എയര്‍ ബിഎന്‍ബി ആപ്പാണ് ആരെങ്കിലും ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ആദ്യംചെയ്യുന്ന ആപ്പെന്നും മഞ്ജു പറഞ്ഞു.

Also Read:ചേച്ചി വളര്‍ത്തിയ പട്ടികളില്‍ ഒരുത്തനായിരുന്നല്ലേ ലവന്‍ എന്ന് കമന്റ്, ഗോപി സുന്ദറിനെ കുറിച്ചോര്‍ത്ത് അഭിമാനമേയുള്ളൂവെന്ന് അഭയ ഹിരണ്‍മയി, വിമര്‍ശനങ്ങള്‍ക്ക് മറുപടി

തന്നെ ഏറ്റവും കൂടുതല്‍ ഫോണില്‍ വിളിക്കുന്നയാള്‍ തന്റെ അമ്മയാണ്. ഇന്‍സ്റ്റഗ്രാമില്‍ താന്‍ ആക്ടീവല്ലെന്നും ഒന്നും ചെക്ക് ചെയ്യാറില്ലെന്നും താന്‍ അധികം ഫോണ്‍ ഉപയോഗിക്കുന്ന ആളല്ലെന്നും ആരെയും വിളിക്കാറില്ലെന്നും ഫോണില്‍ നൂറോളം പേരെ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്നും അറിയാവുന്നവരല്ലെന്നും മഞ്ജു പറയുന്നു.

Advertisement