Home Entertainment Celebrities

വര്‍ഷങ്ങള്‍ക്ക് ശേഷം ഒരേ ഫ്രെയിമില്‍ സ്റ്റൈല്‍ മന്നനും, ഉലകനായകനും, ചിത്രം ഏറ്റെടുത്ത് ആരാധകര്‍

59

തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരങ്ങളാണ് കമല്‍ഹാസനും രജനികാന്തും. ഇരുവരും ഒത്തിരി സിനിമകളാണ് അഭിനയിച്ച് വിജയിപ്പിച്ചത്. ഇരുവര്‍ക്കും ഇന്നും ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. കമല്‍ഹാസനെയും രജനികാന്തിനെയും ഒന്നിച്ച് കാണുന്നത് പ്രേക്ഷകര്‍ക്ക് എപ്പോഴും ഇഷ്ടമുള്ള കാര്യമാണ്.

Advertisements

ഇവര്‍ ഒന്നിച്ചുള്ള ഫോട്ടോകളും വീഡിയോകളും എല്ലാം ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള ഒരു ചിത്രമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഒരേ സ്റ്റുഡിയോയില്‍ തങ്ങളുടെ സിനിമകളുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്.

Also Read: അന്ന് സെന്‍സില്ലായിരുന്നു, പണമുണ്ടാക്കുക എന്നത് മാത്രമായിരുന്നു ചിന്ത, ഒത്തിരി ചിത്രങ്ങള്‍ ചെയ്തു, മനസ്സുതുറന്ന് ജ്യോതിക

21 വര്‍ഷത്തിന് ശേഷമാണ് ഇരുവരും ഒന്നിച്ച് സ്റ്റുഡിയോയിലെത്തിയത്. ഇന്ത്യന്‍ 2 ന്റെ ചിത്രീകരണത്തിന് എത്തിയതായിരുന്നു കമല്‍ഹാസന്‍. തലൈവര്‍170 ന്റെ ഷൂട്ടിങ്ങിന്റെ ഭാഗമായിട്ടായിരുന്നു രജനികാന്തും സ്റ്റുഡിയോയില്‍ എത്തിയത്.

കമല്‍ഹാസനും ഡയറക്ടര്‍ ശങ്കറും ഒന്നിച്ചെത്തുന്ന സിനിമയാണ് ഇന്ത്യന്‍2. 1996ല്‍ പുറത്തിറങ്ങി ബോക്‌സ് ഓഫീസില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. രാകുല്‍പ്രീത്, കാജല്‍ അഗര്‍വാള്‍ തുടങ്ങിയവരാണ് ചിത്രത്തിലെ നായികമാര്‍.

Also Read:‘എല്ലാം ഉള്ളിലൊതുക്കിയെങ്കിലും, ആ ഭയം എന്നോടൊപ്പം തന്നെ ഉണ്ട്’; ആരാധകനിൽ നിന്നും ഒഴിഞ്ഞുമാറുന്ന വീഡിയോ വൈറലായി, വിശദീകരിച്ച് സാനിയ

സംവിധായകന്‍ ജ്ഞാനവേല്‍ ഒരുക്കുന്ന രജനികാന്ത് ചിത്രമാണ് തലൈവര്‍170. ജനികാന്തിന്റെ 170ാമത്തെ ചിത്രമാണിത്. റിട്ട പോലീസ് ഓഫീസറുടെ വേഷത്തിലാണ് ചിത്രത്തില്‍ രജനികാന്ത് പ്രത്യക്ഷപ്പെടുന്നത്. റിതിക സിംഗ്, മഞ്ജു വാര്യര്‍, ദുഷാരാ വിജയന്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

Advertisement