Home Entertainment Celebrities

കാത്തിരിപ്പിനൊടുവില്‍ കുടുക്ക് ഒടിടിയില്‍ എത്തി, സന്തോഷത്തോടെ ആരാധകര്‍

466

ചില ചിത്രങ്ങൾ ഒടിടിയിൽ എത്താൻ പ്രേക്ഷകർ കാത്തിരിക്കാറുണ്ട്. അത്തരത്തിൽ ഒരു സിനിമയാണ് ‘കുടുക്ക് 2025’. ഈ ചിത്രം തിയേറ്ററിൽ റിലീസിന് മുമ്പ് തന്നെ വലിയ ചർച്ചയായിരുന്നു. ഒത്തിരി വിമർശനവും ചിത്രം നേരിടേണ്ടി വന്നെങ്കിലും പിന്നീട് സപ്പോർട്ട് ചെയ്ത് നിരവധി പേർ എത്തി.

Advertisements

ഇപ്പോഴിതാ  ചിത്രം ഒടുവിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുകയാണ്. സൈന പ്ലേയ്ക്ക് ആണ് കുടുക്കിന്റെ സ്ട്രീമിംഗ് അവകാശം വിറ്റുപോയിരിക്കുന്നത്. ചിത്രം ഇന്ന് സൈനയിൽ എത്തിക്കഴിഞ്ഞു. ഒടിടി സ്ട്രീമിങ്ങിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ ട്രെയിലറും കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 2022 ഓഗസ്റ്റിൽ ആണ് ചിത്രം തിയറ്ററിൽ എത്തിയത്.

കൃഷ്ണ ശങ്കർ, ദുർഗ കൃഷ്ണ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലാഹരി സംവിധാനം ചെയ്ത ചിത്രമാണ് കുടുക്ക്. ചിത്രത്തിന്റെ രചനയും ബിലാഹരിയുടേത് ആയിരുന്നു. 2025 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് ചിത്രത്തിന്റെ വിഷയം.

ചിത്രത്തിൽ സ്വാസിക, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിമന്യ വിശ്വനാഥാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. കൃഷ്ണശങ്കർ, ബിലാഹരി, ദീപ്തി റാം എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

also readആദ്യമായിട്ടാണ് അവന്‍ ഇല്ലാതെ ഒരു യാത്ര പോവുന്നത്; പ്രിയയും നിഹാലും പങ്കുവെച്ച വീഡിയോ വൈറല്‍

Advertisement