Home Entertainment Celebrities

ഇനി ഞാന്‍ വില്ലന്‍ വേഷം ചെയ്യില്ല; തുറന്നു പറഞ്ഞ് വിജയ് സേതുപതി, അതിന്റെ കാരണവും വെളിപ്പെടുത്തി താരം

293

ഈ അടുത്ത് വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടനാണ് വിജയ് സേതുപതി. എന്നാൽ ഇപ്പോഴിതാ താൻ അത്തരം വേഷം ചെയ്യുന്നത് നിർത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. കുറച്ച് വർഷത്തേക്ക് ഇനി വില്ലൻ വേഷം ചെയ്യില്ല, എന്നാൽ വില്ലൻ കഥാപാത്രം ചെയ്യാൻ ചില നായകന്മാർ വളരെയധികം ‘വൈകാരിക സമ്മർദ്ദം’ ഉണ്ടാക്കുന്നു വിജയ് സേതുപതി പറഞ്ഞു.

Advertisements

ഇപ്പോൾ ഞാൻ വില്ലനായി അഭിനയിക്കുന്നത് നിയന്ത്രിക്കുകയാണ്. അവർ എന്നെ വളരെയധികം നിയന്ത്രിക്കുന്നു. നായകനെ മറികടക്കുന്ന ചില കാര്യങ്ങൾ എഡിറ്റിംഗിൽ പോകുന്നുമുണ്ട് വിജയ് സേതുപതി വെളിപ്പെടുത്തി.

അതുകൊണ്ട് ഞാൻ തീരുമാനിച്ചു ഇനി കുറച്ചു വർഷത്തേക്കെങ്കിലും വില്ലൻ വേഷങ്ങൾ ചെയ്യേണ്ടെന്ന്. ഞാൻ വില്ലൻ വേഷം ചെയ്യില്ലെന്ന് പറഞ്ഞാൽ നിങ്ങൾ സ്‌ക്രിപ്റ്റ് എങ്കിലും കേൾക്കൂ എന്നാണ് അവർ പറയുന്നത്. അതുകൊണ്ട് അവിടെ ഒരുപാട് പ്രശ്നങ്ങളുണ്ടെന്നും വിജയ് സേതുപതി പറയുന്നു.
ഗോവയിലെ ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതേസമയം ഈ അടുത്ത് താരം ചെയ്ത വില്ലൻ വേഷം കൈയ്യടി നേടി. പിന്നാലെ നിരവധി അവസരം ആണ് ഈ താരത്തിന് ലഭിച്ചത്. മാസ്റ്ററിൽ താരം അവതരിപ്പിച്ചത് അത്തരം കഥാപാത്രം തന്നെ. വിജയ് സേതുപതിയുടെ നെഗറ്റീവ് റോൾ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതോടെയാണ് താരത്തിന് വീണ്ടും ഇത്തരം കഥാപാത്രം തന്നെ ലഭിച്ചത്.

Advertisement