Home Entertainment Celebrities

തന്നെ അജ്ഞാതന്‍ ആക്രമിച്ചു, പൊലീസില്‍ പരാതിപ്പെടാനില്ല; വനിതാ വിജയകുമാര്‍

97

നിരവധി സിനിമയിൽ അഭിനയിച്ചിട്ടുള്ള നടിയാണ് വനിതാ വിജയകുമാർ. ഈ താരം ബിഗ് ബോസിൽ എത്തിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. ഇപ്പോഴിതാ തന്നെ ഒരു അജ്ഞാതൻ ആക്രമിച്ചെന്ന് പറഞ്ഞ് എത്തിയിരിക്കുകയാണ് വനിത. ഇതിന്റെ ഫോട്ടോയും നടി പങ്കിട്ടു. തന്നെ ആക്രമിച്ചത് നിലവിലെ ബിഗ് ബോസ് തമിഴ് ഷോയിലെ മത്സരാർഥിയായിരുന്നയാളുടെ ആരാധകനാണെന്ന് കരുതുന്നുവെന്ന് വനിത പറഞ്ഞു. 

ആരാണ് ആക്രമിച്ചതെന്ന് ദൈവത്തിന് അറിയാം. പ്രദീപ് ആന്റണിയുടെ ഒരു ആരാധകനാകും. ബിഗ് ബോസ് റിവ്യു പൂർത്തിയാക്കിയ ശേഷം സഹോദരി സൗമ്യയുടെ വീട്ടിലേക്ക് പോകവേ ഒരാൾ പ്രത്യക്ഷപ്പെടുകയും റെഡ് കാർഡ് നൽകുമല്ലേ എന്ന് ആക്രോശിച്ച് ആക്രമിക്കുകയുമായിരുന്നുവെന്ന് വനിത പറഞ്ഞു.

Advertisements

ബിഗ് ബോസ് തമിഴിൽ തന്റെ മകൾ ജോവിക പ്രദീപ് ആന്റണിക്ക് എതിരെ നിലകൊണ്ടതും അത് അയാളുടെ പുറത്താകലിലേക്ക് നയിച്ചതുമാകാം ആക്രമണത്തിന് കാരണം. പ്രാഥമിക ശുശ്രൂഷ തേടിയിരുന്നു. ആരാണ് അക്രമി എന്ന് തിരിച്ചറിയാനായില്ല.

സ്‌ക്രീനിൽ പ്രത്യക്ഷപ്പെടാൻ ശാരീരിക അവസ്ഥ തന്നെ അനുവദിക്കാത്തതിനാൽ തൽക്കാലം ഒരു ഇടവേള എടുക്കുന്നു. പൊലീസിൽ പരാതിപ്പെടാനില്ലെന്നും നടപടിക്രമങ്ങളിൽ ഇപ്പോൾ തനിക്ക് വിശ്വാസമില്ലെന്നും വനിതാ വിജയകുമാർ പറഞ്ഞു.

also read‘മോഹൻലാലിനോട് അന്ന് പറഞ്ഞത് ദുർബല കാരണമാണ്; എനിക്ക് കിട്ടിയ രണ്ട് ദേശീയ അവാർഡുകളും വിലയില്ലാത്തതായി കണക്കാക്കും’: കമൽഹാസൻ

Advertisement