Home Entertainment Celebrities

ഒരിടവേളയ്ക്ക് ശേഷം പ്രേക്ഷകരെ ചിരിപ്പിക്കാന്‍ മമ്മൂട്ടി എത്തുന്നു; ടര്‍ബോയുടെ ആദ്യ പോസ്റ്റര്‍

124

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമാണ് ടർബോ. പ്രഖ്യാപനം മുതൽ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോൾ ഇതാ ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ്. ഇതിൽ മാസ് ലുക്കിൽ ജീപ്പിൽ നിന്ന് ഇറങ്ങുന്ന മമ്മൂട്ടിയെ കാണാം.

Advertisements

ബ്ലാക്ക് ഷർട്ടും വെള്ളമുണ്ടും ആണ് ചിത്രത്തിലെ മമ്മൂട്ടിയുടെ വേഷം. ജോസ് എന്ന കഥാപാത്രത്തെ ആണ് താരം ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഇത് ഒരു അച്ചായൻ റോൾ ആയിരിക്കുമെന്ന് ഫസ്റ്റ് പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തം. വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ്.

മമ്മൂട്ടിക്കൊപ്പം രാജ് ബി ഷെട്ടി, സുനിൽ എന്നിവർ ടർബോയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമിക്കുന്നത്. ഇവരുടെ അഞ്ചാമത്തെ പ്രൊഡക്ഷൻ കൂടിയാണ് ടർബോ. റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, കണ്ണൂർ സ്‌ക്വാഡ്, കാതൽ എന്നിവയാണ് ഇതിന് മുൻപ് മമ്മൂട്ടി കമ്പനി നിർമിച്ച സിനിമകൾ. കൂടാതെ മമ്മൂട്ടി കമ്പനി നിർമിക്കുന്ന ആദ്യ മാസ് എന്റർടെയ്‌നർ കൂടിയാണ് ചിത്രം. also read
കുസാറ്റില്‍ നടന്ന അപകടം ഹൃദയഭേദകമാണ്; ഞെട്ടലോടെ മമ്മൂട്ടിയും
അതേസമയം താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ കാതൽ മികച്ച വിജയം നേടി പ്രദർശനം തുടരുന്നു. ഇതുവരെ അവതരിപ്പിക്കാത്ത ഒരു കഥാപാത്രത്തിലാണ് സിനിമയിൽ താരം എത്തിയത്. സിനിമയിൽ ജ്യോതികയാണ് നായിക.

 

Advertisement