Home Entertainment Celebrities

താന്‍ മിഡില്‍ ക്ലാസില്‍ വളര്‍ന്നൊരു കുട്ടിയാണ് , കിച്ചണില്‍ വരെ വര്‍ക്ക് ചെയ്തിട്ടുണ്ട്; തുറന്നു പറഞ്ഞ് അഭിരാമി

268

ഒരുകാലത്ത് അഭിനയത്തിൽ സജീവമായിരുന്ന നടിയായിരുന്നു അഭിരാമി. മലയാളത്തിൽ അടക്കം ശ്രദ്ധിക്കപ്പെടുന്ന നിരവധി കഥാപാത്രം അഭിരാമിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ നടിയെ പ്രേക്ഷകർക്ക് ഒത്തിരി ഇഷ്ടമാണ്. അഭിനയത്തിൽ നിന്ന് ഒരു ബ്രേക്ക് എടുത്ത അഭിരാമി ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാവുകയാണ്.

Advertisements

മലയാളത്തിൽ ഗരുഡൻ എന്ന സുരേഷ് ഗോപി ചിത്രത്തിലാണ് അവസാനമായി അഭിരാമി അഭിനയിച്ചത്. ഈ ചിത്രം വൻഹിറ്റായിരുന്നു. ഇപ്പോൾ റിയാലിറ്റി ഷോകളിലും സോഷ്യൽ മീഡിയയിൽ എല്ലാം സജീവമാവുകയാണ് താരം.

ഇപ്പോൾ ഒരു അഭിമുഖത്തിനിടെ അമേരിക്കയിൽ ആയിരുന്നപ്പോഴുള്ള തന്റെ ജീവിത രീതിയെ കുറിച്ചും പറഞ്ഞിരിക്കുകയാണ് അഭിരാമി.

പഠിത്തത്തിന് ആയിട്ടാണ് അഭിരാമി അമേരിക്കയിൽ പോയത്, അവിടെ നിന്നും ചെയ്ത ജോലികളെ കുറിച്ചാണ് അഭിരാമി പറയുന്നത്. ‘ഇവിടെ സമ്പാദിച്ച് യു എസിൽ കൊണ്ട് പഠിക്കാൻ കൊടുക്കുന്നത് നല്ല കൺവെർഷൻ റേറ്റാണ്. അതുകൊണ്ട് ഇവിടുത്തെ ഒന്നും നമുക്ക് ശരിയാവില്ല താരം പറഞ്ഞു.

also read
എട്ട് വര്‍ഷത്തെ ദാമ്പത്യം; നടി ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു
താൻ മിഡിൽ ക്ലാസിൽ വളർന്നൊരു കുട്ടിയാണെന്ന് അഭിരാമി പറയുന്നു. ഞാൻ ലൈബ്രറിയിൽ ജോലി ചെയ്തിട്ടുണ്ട്. കിച്ചണിൽ വർക്ക് ചെയ്തിട്ടുണ്ട്. അഡ്മിഷൻ ഓഫീസിൽ ജോലി ചെയ്തിട്ടുണ്ട്. അന്ന് എനിക്ക് പ്രമോഷൻ കിട്ടി ഇന്റർവ്യു ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. എവിടെയൊക്കെ കാശ് വരുന്ന രീതിയിൽ ചെയ്യാൻ പറ്റോ അതെല്ലാം ചെയ്യും താരം പറഞ്ഞു.

നാല് വർഷം കൊണ്ട് തീർക്കേണ്ട കോഴ്‌സ് മൂന്നര വർഷം കൊണ്ട് ഞാൻ അവിടെ ചെയ്ത് തീർത്തിരുന്നു. ഇതിലൂടെ ആയിരക്കണക്കിന് ഡോളറാണ് ഞാൻ സേവ് ചെയ്തത്. ഇന്ത്യൻ രൂപയിലേക്ക് നോക്കുമ്പോൾ അതൊരുപാട് രൂപയാണ്’, എന്ന് അഭിരാമി പറഞ്ഞു.

 

 

Advertisement