എട്ട് വര്‍ഷത്തെ ദാമ്പത്യം; നടി ഷീല രാജ്കുമാര്‍ വിവാഹമോചിതയാകുന്നു

153

കുമ്പളി നൈറ്റ്‌സ് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് ഷീല രാജ്കുമാർ. ഇപ്പോഴിതാ നടിയുടെ വിവാഹ മോചന വാർത്തയാണ് പുറത്തുവന്നത്. ഷീല തന്നെയാണ് താൻ വിവാഹ മോചിതയാകുന്നു എന്ന ഇക്കാര്യം ട്വിറ്റർ വഴി അറിയിച്ചത്. വേൽപിരിയൽ പങ്കുവച്ചുകൊണ്ടുള്ള ട്വീറ്റിനൊപ്പം ഭർത്താവ് തമ്പി ചോളനെയും ടാഗ് ചെയ്തിട്ടുണ്ട്. പരസ്പര സമ്മതത്തോടെയാണ് വേർപിരിയൽ എന്നാണ് സൂചന. 

‘ഞാൻ വിവാഹ ബന്ധം വേർപെടുത്തുന്നു. നന്ദിയും സ്‌നേഹവും , എന്നാണ് ഷീല രാജ്കുമാർ കുറിച്ചത്. ഇതിന് പിന്നാലെ നിരവധി കമന്റാണ് വരുന്നത്.

Advertisements

‘അകന്നാൽ മിണ്ടാതെ പോകണം.. എന്തിനാണ് കുടുംബ പ്രശ്നങ്ങൾ പരസ്യമായി പറയുന്നത്, ഒരു ബന്ധവും നിസ്സാരമായി കാണരുത്. വിവാഹം ദൈവം കൂടിച്ചേർക്കുന്നതാണ്, നിങ്ങളുടെ സ്വകാര്യ ജീവിതം പൊതുവേദിയിൽ പങ്കുവയ്ക്കുന്നത് ശരിയല്ല സഹോദരി. നിങ്ങൾ ഒരു നല്ല നടിയാണ്’, എന്നിങ്ങനെ പോകുന്നു കമന്റുകൾ.

ഒരു ഷോട്ട് ഫിലിമിലൂടെയാണ് തമ്പി ചോളനും ഷീലയും തമ്മിൽ കാണുന്നത്. പിന്നീട് ഇവർ പ്രണയത്തിൽ ആയി. ഈ ബന്ധത്തോട് വീട്ടുക്കാർക്ക് എതിർപ്പ് ഉണ്ടായിരുന്നു. 2014ൽ ഇരുവരും വിവാഹിതരായി. കടലിൽ ഒരു ബോട്ടിൽ വച്ചായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്.

അതേസമയം 2016ൽ ആറാത്തു സിനം എന്ന സിനിമയിലൂടെ ആണ് ഷീല വെള്ളിത്തിരയിൽ എത്തുന്നത്. ടു ലെറ്റ് എന്ന ചിത്രത്തിലെ വേഷം ഷീലയെ ശ്രദ്ധേയയാക്കി മാറ്റി. 2019ൽ കുമ്പളങ്ങി നൈറ്റ്സിൽ സതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് ഈ താരം ശ്രദ്ധിക്കപ്പെട്ടത്. മണ്ഡേല, പിച്ചൈക്കാരൻ, ജോതി, നൂഡിൽസ് എന്നിവയാണ് ഷീലയുടെ മറ്റ് ശ്രദ്ധേയമായ ചിത്രങ്ങൾ. സമീപകാലത്ത് റിലീസ് ചെയ്ത് ഏറെ ശ്രദ്ധിക്കപ്പെട്ട ജിഗർതണ്ടാ ഡബിൾ എക്സിൽ ആണ് നടി ഏറ്റവും ഒടുവിൽ അഭിനയിച്ചത്.

Advertisement