അദ്ദേഹത്തിന്റെ ഭാര്യയാണ് എന്റെ ശബ്ദം ട്രൈ ചെയ്തുകൂടെ എന്ന് ചോദിച്ചത്; കാതലില്‍ എത്തിയതിനെ കുറിച്ച് ജോമോള്‍

192

ഒരുകാലത്ത് അഭിനയ ലോകത്ത് സജീവമായിരുന്നു നടി ജോമോൾ. അന്ന് ജോമോൾ അവതരിപ്പിച്ച കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. വിവാഹത്തോടെ സിനിമയിൽ നിന്ന് ഇടവേള എടുത്ത ജോമോൾ ഇപ്പോഴിതാ തിരിച്ചുവരവിന് ഒരുങ്ങുകയാണ്. 

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രത്തിലൂടെയാണ് ജോമോൾ തിരിച്ചു വരുന്നത്. ഇതിനിടെ ഡബ്ബിങ് ആർട്ടിസ്റ്റായി ജോമോൾ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. മികച്ച വിജയം നേടി പ്രദർശനം തുടങ്ങുന്ന കാതൽ എന്ന സിനിമയിൽ നായികയായി എത്തിയ ജ്യോതികയ്ക്ക് ശബ്ദം നൽകിയത് ജോമോൾ ആണ്. ഇപ്പോൾ ഈ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചാണ് ജോമോൾ പറയുന്നത്.

Advertisements

ജിയോ ബേബിയാണ് ഇതിനു വേണ്ടി തന്നെ വിളിച്ചത്. കാതലിനു വേണ്ടിയാണ് ഒന്ന് വന്ന് വോയിസ് ടെസ്റ്റ് ചെയ്യാമോ എന്ന് ചോദിച്ചു. ഞാൻ ആ സമയത്ത് കൊച്ചിയിൽ ഇല്ലായിരുന്നു. എന്നാൽ തിരിച്ചു വന്നതിനു ശേഷം മതിയെന്ന് അദ്ദേഹം പറഞ്ഞു.

കുറെ പേർ വന്ന് ചെയ്തിരുന്നു, എനിക്ക് പരിചയമുള്ളവരും വന്നിരുന്നു. പിറ്റേദിവസം വീണ്ടും ജിയോ വിളിച്ചു വോയിസ് മാച്ചിങ് ആണെന്ന് പറഞ്ഞു. എനിക്ക് കോൺഫിഡൻസ് ഇല്ലായിരുന്നു പക്ഷേ ഞാൻ ശ്രമിക്കാം എന്ന് പറഞ്ഞു. അദ്ദേഹത്തിൻറെ ഭാര്യയാണ് എൻറെ ശബ്ദം ട്രൈ ചെയ്തുകൂടെ എന്ന് ചോദിച്ചത്. എൻറെ കുറച്ച് അഭിമുഖങ്ങൾ അവർ കണ്ടിരുന്നു അങ്ങനെയാണ് അതേക്കുറിച്ച് പറഞ്ഞത് ജോമോൾ പറഞ്ഞു.

https://youtu.be/d2g3HRC8CQY

Advertisement