രണ്ടാമത് വിവാഹം ചെയ്തത് തന്നേക്കാള്‍ 33 വയസ്സ് പ്രായവ്യത്യാസമുള്ള പെണ്‍കുട്ടിയെ, ഒടുവില്‍ ഒന്നാം വിവാഹവാര്‍ഷികത്തിന് മുമ്പേ വിവാഹമോചനം, വാര്‍ത്തകളില്‍ നിറഞ്ഞ് ബബ്ലു പൃഥ്വിരാജ്

275

ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിറസാന്നിധ്യമാണ് നടന്‍ ബബ്ലു പൃഥ്വിരാജ്. പലപ്പോഴും നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ ബബ്ലു പൃഥ്വിരാജിന്റെ ജീവിതത്തിലെ ഒരു സംഭവമാണ് വാര്‍ത്തകളിലെല്ലാം നിറയുന്നത്.

Advertisements

ബബ്ലു പൃഥ്വിരാജ് ഒരു വര്‍ഷം മുമ്പായിരുന്നു വിവാഹിതനായത്. നടന്റെ രണ്ടാം വിവാഹമായിരുന്നു ഇത്. താരത്തിന്റെ ഈ വിവാഹം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കാരണം രണ്ടാമത് ബബ്ലു പൃഥ്വിരാജ് വിവാഹം ചെയ്തത് തന്നേക്കാള്‍ വയസ്സ് കുറഞ്ഞ ആളെയായിരുന്നു.

Also Read:ആര്‍ത്തുല്ലസിച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും, ആലുവ യുസി കോളേജിനെ ഇളക്കി മറിച്ച് ആന്റണി ടീം, ആവേശം

ഈ വിവാഹത്തിന് പിന്നാലെ താരം ട്രോളുകളിലും നിറഞ്ഞിരുന്നു. ഹൈദരാബാദ് സ്വദേശിനിയായ ഇരുപത്തിയഞ്ചുകാരിയായിരുന്നു താരത്തിന്‌റെ രണ്ടാം ഭാര്യ. രുക്മിളി ശീതള്‍ എന്നായിരുന്നു ഭാര്യയുടെ പേര്. ബബ്ലു പൃഥ്വിരാജിന് അമ്പത്തിയേഴ് വയസ്സായിരുന്നു.

എന്നാല്‍ തങ്ങള്‍ക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളും പരിഹാസങ്ങളും ഇരുവരും തള്ളിയിരുന്നു. ഒരു വര്‍ഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. ആദ്യ ഭാര്യയുമായുള്ള ബന്ധം ഔദ്യോഗികമായി വേര്‍പെടുത്തിയതിന് ശേഷമായിരുന്നു രണ്ടാം വിവാഹം.

Also Read: കാതലിലേക്ക് ക്ഷണിച്ചത് മമ്മൂക്ക, ഇപ്പോള്‍ വക്കീലേ എന്നാണ് പലരും വിളിക്കുന്നത്, ചിന്നു ചാന്ദ്‌നി പറയുന്നു

എന്നാല്‍ ഇപ്പോള്‍ ഇരുവരും വേര്‍പിരിയാന്‍ പോകുന്നുവെന്ന വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. വിവാഹം കഴിഞ്ഞ് ഒരുവര്‍ഷം പൂര്‍ത്തിയാവുന്നതിന് മുമ്പായിരുന്നു ഇരുവരും വേര്‍പിരിയുന്നത്. പൃഥ്വിരാജിന്റെ വീഡിയോകള്‍ രുക്മിണി സോഷ്യല്‍മീഡിയയില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് കാരണമായത്.

Advertisement