കാതലിലേക്ക് ക്ഷണിച്ചത് മമ്മൂക്ക, ഇപ്പോള്‍ വക്കീലേ എന്നാണ് പലരും വിളിക്കുന്നത്, ചിന്നു ചാന്ദ്‌നി പറയുന്നു

112

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കില്‍ ഇതാണ് സിനിമാപ്രേമികള്‍ക്ക് കാതല്‍, ദ് കോര്‍ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും.

Advertisements

ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്സ്ഡ് ആയ സിനിമയാണ് കാതല്‍.

Also Read: അങ്ങനെ ചിഞ്ചുക്കുട്ടി മൊട്ടയായി, മിഥുന്റെ ആരോഗ്യത്തിനായി തിരുപ്പതിയില്‍ പോയി മൊട്ടയടിച്ച് ഭാര്യ ലക്ഷ്മി, യഥാര്‍ത്ഥ സ്‌നേഹം ഇതാണെന്ന് ആരാധകര്‍

കാതലില്‍ മമ്മൂട്ടിക്കൊപ്പം പ്രധാനവേഷത്തിലെത്തിയ നടിയാണ് ചിന്നു ചാന്ദ്നി. കോടതി സീനുകളില്‍ മമ്മൂട്ടിയുടെ വക്കീല്‍ വേഷത്തില്‍ എത്തിയത് ചിന്നു ചാന്ദ്നിയായിരുന്നു. താരത്തിന്റെ വക്കീല്‍ വേഷം ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു.
സജിത എന്നായിരുന്നു ചിന്നുവിന്റെ കഥാപാത്രത്തിന്റെ പേര്. മമ്മൂട്ടിയാണ് ചിന്നുവിനെ ഈ കഥാപാത്രത്തിലേക്ക് റെക്കമന്റ് ചെയ്തത്.

ഇപ്പോഴിതാ ഇതിന്റെ അനുഭവം ആരാധകരുമായി പങ്കുവെക്കുകയാണ് ചിന്നു ചാന്ദിനി. തന്നെ എങ്ങനെ മമ്മൂക്ക റെക്കമന്റ് ചെയ്തുവെന്നത് നിര്‍വചിക്കാനാവില്ലെന്നും തമാശയില്‍ അഭിനയിച്ചപ്പോള്‍ തന്നെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ വക്കീലേ എന്ന് വിളിച്ചാണ് വരുന്നതെന്നും ചിന്നു പറയുന്നു.

Also Read: നമ്മുടെ വിവാഹത്തിന് കാരണം ഈ ഫോട്ടോ, ഷിയാസ് കരീമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയതമ

താന്‍ ഇപ്പോള്‍ പണ്ട് കണ്ട സ്വപ്‌നങ്ങളില്‍ ജീവിക്കുകയാണ്. കുഞ്ഞായിരുന്നപ്പോള്‍ മമ്മൂക്കയുടെ സിനിമ കണ്ട് അതിലെ ചെറിയ ക്യാരക്ടറെങ്കിലും താനായിരുന്നുവെങ്കിലെന്ന് ആലോചിച്ചിരുന്നുവെന്നും ഇപ്പോള്‍ അതുപോലെ നടന്നുവെന്നും ചിന്നു പറയുന്നു.

Advertisement