അങ്ങനെ ചിഞ്ചുക്കുട്ടി മൊട്ടയായി, മിഥുന്റെ ആരോഗ്യത്തിനായി തിരുപ്പതിയില്‍ പോയി മൊട്ടയടിച്ച് ഭാര്യ ലക്ഷ്മി, യഥാര്‍ത്ഥ സ്‌നേഹം ഇതാണെന്ന് ആരാധകര്‍

77

അഭിനേതാവായി മലയാള സിനിമയിലേക്ക് എത്തി ഇപ്പോള്‍ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ അവതാരകനുമാറിയ താരമാണ് മിഥുന്‍ രമേശ്. സിനിമയില്‍ ഡബ്ബിംഗ് ആര്‍ടിസ്റ്റായി എത്തിയ പിന്നീട് നടനാവുകയായിരുന്നു താരം. ഇതിനു ശേഷമാണ് മിഥുന്‍ അവതാരകനെന്ന കരിയറിലേക്ക് എത്തിയത്.

Advertisements

ദുബായിയില്‍ റേഡിയോ ജോക്കിയായും തിളങ്ങുന്ന മിഥുന്റെ കുടുംബവും മലയാളികള്‍ക്ക് സുപരിചിതയാണ്. മകളും ഭാര്യയും സോഷ്യല്‍ മീഡിയകളിലൂടെ പങ്കുവെയ്ക്കുന്ന വീഡിയോകള്‍ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്.

Also Read: നമ്മുടെ വിവാഹത്തിന് കാരണം ഈ ഫോട്ടോ, ഷിയാസ് കരീമിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രിയതമ

ഏതാനും നാളുകള്‍ക്ക് മുമ്പാണ് മിഥുന് ബെല്‍സി പാഴ്‌സി എന്ന രോഗം ബാധിച്ചത്. താരത്തിന്റെ മുഖം ഒരു വശത്തേക്ക് കോടിപ്പോയിരുന്നു. തനിക്ക് കണ്ണ് പോലും തുറക്കാനാവുന്നില്ലെന്നും താരം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ പറഞ്ഞിരുന്നു.

ആശുപത്രിയിലായ മിഥുന് വേണ്ടി ആരാധകരെല്ലാം പ്രാര്‍ത്ഥനയിലായിരുന്നു. താരം അധികം വൈകാതെ തന്നെ പഴയ ജീവിതത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇപ്പോഴിതാ മിഥുന്റെ രോഗശമനത്തിനായി നേര്‍ന്ന വഴിപാട് നിറവേറ്റിയിരിക്കുകയാണ് ഭാര്യ ലക്ഷ്മി.

Also Read:ഇത്രയും സിമ്പിള്‍ ആണോ കല്യാണി , കോളേജ് പിള്ളേര്‍ക്കൊപ്പം പാട്ടുപാടി ഡാന്‍സ് കളിച്ചു താരം

തിരുപ്പതിയില്‍ പോയി ലക്ഷ്മി മൊട്ടയടിച്ച ചിത്രം മിഥുനാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. മൊട്ടെയ് ബോസ് ലക്ഷ്മി എന്ന ക്യാപ്ഷനോടെയാണ് മിഥുന്‍ ചിത്രം പങ്കുവെച്ചത്. തന്റെ ബെല്‍സി പള്‍സി പോരാട്ട ദിനങ്ങളെ കുറിച്ച് പലര്‍ക്കും അറിയാം.

അന്ന് ഓരോരുത്തരുടെയും പ്രാര്‍ത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തില്‍ തിരികെ എത്താന്‍ കഴിഞ്ഞത്. പക്ഷെ തന്റെ ഭാര്യ ഒരു ലെവല്‍ കൂടുതല്‍ പ്രാര്‍ത്ഥിച്ചിരുന്നുവെന്നും ആ അസുഖം മാറാന് ഭാര്യ നേര്‍ന്നതാണ് തിരുപ്പതിയില്‍ മുടി കൊടുക്കാം എന്ന് എന്നും മിഥുന്‍ പറയുന്നു. അങ്ങനെ ചിഞ്ചുക്കുട്ടി മൊട്ടയായി എന്നും മിഥുന്‍ കുറിച്ചു.

Advertisement