ഇത്രയും സിമ്പിള്‍ ആണോ കല്യാണി , കോളേജ് പിള്ളേര്‍ക്കൊപ്പം പാട്ടുപാടി ഡാന്‍സ് കളിച്ചു താരം

69

വളരെ പെട്ടെന്ന തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദർശന്റെ മകൾ കൂടിയാണ് കല്യാണി. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.

Advertisements

എന്നാലിപ്പോൾ തെന്നിന്ത്യയിലെ ഏറ്റവും ക്യൂട്ട് നായികയായി മാറിയിരിക്കുകയാണ് കല്യാണി. മലയാളത്തിലേക്ക് ചുവടുവെച്ചതിന് പിന്നാലെ നായികയായി നിരവധി സിനിമകളിലാണ് കല്യാണി അഭിനയിച്ചത്. താരത്തിന്റെ പുതിയ ചിത്രം ആന്റണി റിലീസ് ചെയ്തിരിക്കുകയാണ്.

ജോജു ജോർജ്ജിനെ നായകനാക്കി മാസ്റ്റർ ക്രാഫ്റ്റ്മാൻ ജോഷി സംവിധാനം ചെയ്യുന്ന ഫാമിലി-മാസ്സ്-ആക്ഷൻ മൂവിയാണ് ‘ആന്റണി’. ഡിസംബർ 1ന് ആണ് സിനിമ തിയറ്റേറുകളിലെത്തിയത്.

അതേസമയം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി കല്യാണി പ്രിയദർശന്റെ നേതൃത്വത്തിൽ ടീം ‘ആന്റണി’ ആലുവ യു സി കോളേജിലെത്തിയിരുന്നു, ഇവിടെ നിന്നുള്ള താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവന്നത്. പ്രൊഡ്യൂസർ ഐൻസ്റ്റിൻ സാക് പോൾ, ജിജു ജോൺ, ആർജെ ഷാൻ, പത്മരാജ് രതീഷ് തുടങ്ങിയവർ നിറസാനിധ്യം അറിയിച്ച ചടങ്ങിൽ വിദ്യാർത്ഥികളോടൊപ്പം അധ്യാപകരും ആർത്തുല്ലസിച്ചു. പാട്ടുപാടിയും ഡാൻസ് കളിച്ചും യു സി കോളേജിനെ ഇളക്കി മറിച്ച ശേഷമാണ് ടീം ‘ആന്റണി’ അരങ്ങൊഴിഞ്ഞത്.

Advertisement