ഞാന്‍ ലെസ്ബിയന്‍, അവളെ കണ്ടതിന് ശേഷമാണ് ആ ഫീലിങ് അറിഞ്ഞത്, തുറന്ന് പറഞ്ഞ് കാതലിലെ മമ്മൂട്ടിയുടെ മകള്‍

561

വീണ്ടും അമ്പരപ്പിച്ച് മമ്മൂട്ടി, ഒറ്റവാക്കില്‍ ഇതാണ് സിനിമാപ്രേമികള്‍ക്ക് കാതല്‍, ദ് കോര്‍ എന്ന ചിത്രത്തെ കുറിച്ച് പറയാനുള്ളത്. അടുത്തകാലത്തായി പ്രമേയ വൈവിധ്യങ്ങള്‍ കൊണ്ട് സിനിമയെ ഞെട്ടിക്കുകയാണ് മമ്മൂട്ടിയും മമ്മൂട്ടി കമ്പനി എന്ന പ്രൊഡക്ഷന്‍ ഹൗസും. ഇത്തരത്തില്‍ സമീപകാലത്ത് ഇറങ്ങിയ വ്യത്യസ്തമായ പ്രമേയങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രമൊരുക്കിയ അതേ രീതി തന്നെയാണ് കാതല്‍ എന്ന സിനിമയേയും മമ്മൂട്ടിയും ജിയോ ബേബിയും സമീപിച്ചിരിക്കുന്നത്.

Advertisements

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ സിനിമ പോലെ തന്നെ പ്രമേയം കാതലായ സ്ലോ പേയ്‌സ്ഡ് ആയ സിനിമയാണ് കാതല്‍. ഈ വര്‍ഷത്തെ മികച്ചൊരു ചലച്ചിത്രമാണ് കാതല്‍ എന്നാണ് സിനിമ കണ്ട ഓരോരുത്തരുടേും പ്രതികരണം. തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയത്തെ മെഗാസ്റ്റാര്‍ താരപദവികള്‍ അഴിച്ചുവച്ച് മുഖ്യകഥാപാത്രമായി തന്നെ വന്ന് പറയാന്‍ മമ്മൂട്ടി കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുകയാണ് ആരാധകരെല്ലാം.

Also Read: കാവ്യയ്ക്ക് ഇപ്പോള്‍ നല്ല സമയം ആണ്, പക്ഷേ ദിലീപിന്റെ സമയം അത്ര നല്ലതല്ല; ജ്യോത്സ്യന്‍ പറയുന്നു

അതേസമയം, ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. കാതലില്‍ മമ്മൂട്ടിയുടെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചത് നടി അനഘ രവിയാണ്. അനഘയുടെ പ്രകടനവും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ താനും ബൈസെക്ഷ്വല്‍ ആണെന്ന് തുറന്നുപറയുകയാണ് അനഘ.

താന്‍ ബൈസെക്ഷ്വലാണെന്ന് അറിഞ്ഞിട്ടല്ല തന്നെ കാതലിലേക്ക് വിളിച്ചത്. ന്യൂനോര്‍മല്‍ എന്ന ഹ്രസ്വ ചിത്രത്തിലെ അഭിനയം കണ്ടിട്ടാണ് തന്നെ ജിയോ ബേബി കാതലിലേക്ക് വിളിച്ചതെന്നും താനും ലെസ്ബിയനാണെന്നും ഒമ്പതാംക്ലാസ്സുവരെ മാത്രമേ പഠിച്ചിട്ടുള്ളൂവെന്നും അനഘ പറയുന്നു.

Also Read: നാട്ടില്‍ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്, പുറകെ ഓടും സാറേ, ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്; വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി കൃഷ്ണ പ്രഭ

പഠിക്കാന്‍ താത്പര്യമില്ലെന്ന് താന്‍ നേരിട്ട് പറയുകയായിരുന്നു. പഠിക്കാത്തതില്‍ തനിക്ക് കുറ്റബോധമില്ലെന്നും പതിനാലാമത്തെ വയസ്സിലാണ് താന്‍ തന്റെ കാമുകിയെ കണ്ടെത്തിയതെന്നും അപ്പോഴാണ് താന്‍ ലെസ്ബിയനാണെന്ന് തിരിച്ചറിഞ്ഞതെന്നും അപ്പോഴൊക്കെ എന്താണീ ഫീലിങ് എന്ന് മനസ്സിലാക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും അനഘ പറയുന്നു.

Advertisement