നാട്ടില്‍ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്, പുറകെ ഓടും സാറേ, ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്; വിമര്‍ശിച്ചവര്‍ക്ക് മറുപടി നല്‍കി കൃഷ്ണ പ്രഭ

94

കൊല്ലം ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ മൂന്നുപേരെ കേരള പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. കേസിൽ അഞ്ച് ദിവസത്തിനുള്ളിൽ പ്രതികളെ പിടിച്ച കേരള പൊലീസിനെ അഭിനന്ദിച്ച് നിരവധി പേരാണ് എത്തുന്നത്.

Advertisements

ഇതിൽ ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് നടി കൃഷ്ണ പ്രഭയുടെ പോസ്റ്റ് ആണ്. കഴിഞ്ഞ ദിവസം ഓയൂരിൽ കാണാതായ പെൺകുട്ടിയെ കണ്ടുകിട്ടിയപ്പോൾ കേരള പൊലീസിനെ അഭിനന്ദിച്ച് പോസ്റ്റ് ഇട്ടപ്പോൾ പലരും എതിർത്ത് മറുപടി ഇട്ടിരുന്നുവെന്നും,  അവർക്ക് മറുപടി ആയിട്ടാണ് നടിയുടെ പോസ്റ്റ് .

also read
സ്വപ്നം കാണാന്‍ നിങ്ങള്‍ക്ക ചിലത് നല്‍കുന്നു ; ബിക്കിനി ചിത്രം പങ്കുവെച്ച് ശരണ്യ ആനന്ദ് , പട്ടായ ബീച്ചില്‍ അവധി ആഘോഷിക്കാന്‍ എത്തി താരം
അന്ന് വിമർശനം വന്നപ്പോൾ കേരള പൊലീസ് പ്രതികളെ പിടിക്കുമെന്നും പറഞ്ഞിരുന്നു. പ്രതികളെ പിടിച്ചിട്ടുണ്ട്. കണ്ണൂർ സ്‌ക്വാഡിന്റെ ക്ലൈമാക്‌സിൽ മമ്മൂക്ക പറഞ്ഞ ഡയലോഗ് ഒന്നൂടെ ഓർമ്മിപ്പിക്കുന്നു എന്നാണ് കൃഷ്ണ പ്രഭ പറയുന്നത്. ഒപ്പം ആ ഡയലോഗും കൃഷ്ണ പ്രഭ എഴുതുന്നു.

‘നാട്ടിൽ എന്ത് പണിയും നടത്തിയിട്ട് രക്ഷപ്പെടാം എന്നൊരു വിചാരമുണ്ട്.. പുറകെ ഓടും സാറേ.. ഓടിച്ചിട്ട് പിടിക്കും കേരള പൊലീസ്.. ഓടിയ വഴിയിലൂടെ തിരിച്ചുകൊണ്ടുവരികയും ചെയ്യും..’ എന്ന ഡയലോഗിനൊപ്പം കേരള പൊലീസിന് സല്യൂട്ട് എന്നാണ് കൃഷ്ണ പ്രഭയുടെ പോസ്റ്റ് .

Advertisement