സ്വപ്നം കാണാന്‍ നിങ്ങള്‍ക്ക ചിലത് നല്‍കുന്നു ; ബിക്കിനി ചിത്രം പങ്കുവെച്ച് ശരണ്യ ആനന്ദ് , പട്ടായ ബീച്ചില്‍ അവധി ആഘോഷിക്കാന്‍ എത്തി താരം

32131

കുടുംബവിളക്ക് എന്ന പരമ്പരയിൽ വേദിക ആയി എത്തിയതോടെയാണ് നടി ശരണ്യ ആനന്ദിനെ പ്രേക്ഷകർക്ക് പരിചയം. ഇതിൽ വില്ലത്തി വേഷത്തിലാണ് എത്തിയത് എങ്കിലും അത് കയ്യടി നേടി. പിന്നീട് പോസിറ്റീവ് കഥാപാത്രത്തിലേക്ക് ശരണ്യ മാറി. ഇതിനിടെ നിരവധി സിനിമയിൽ താരം അഭിനയിച്ചിട്ടുണ്ടെങ്കിലും വേദിക എന്ന കഥാപാത്രം തന്നെയാണ് പ്രേക്ഷക മനസ്സിൽ ആഴത്തിൽ ഇറങ്ങിയത് .

Advertisements

ഇപ്പോഴിതാ പട്ടായ ബീച്ചിൽ അവധി ആഘോഷിക്കുന്ന ബിക്കിനി ചിത്രം ശരണ്യ ആനന്ദ് തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ‘സ്വപ്നം കാണാൻ നിങ്ങൾക്ക ചിലത് നൽകുന്നു’ എന്ന് പറഞ്ഞ് പങ്കുവച്ച ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ് .

അതേസമയം പത്താം ക്ളാസിൽ പഠിക്കുമ്പോൾ മഹീന്ദ്ര സ്‌കോർപ്പിയയുടെ പരസ്യത്തിൽ മിസ്സ് സൂറത്തിനൊപ്പം അഭിനയിച്ചുകൊണ്ടാണ് ശരണ്യ മോഡലിംഗ് രംഗത്തെത്തിയത്. തുടർന്ന് നിരവധി പരസ്യചിത്രങ്ങൾക്ക് മോഡലായി. മാധുരി ദീക്ഷിത് അടക്കമുള്ള താരങ്ങളോടൊപ്പം സ്റ്റേജ് ഷോ ചെയ്തിട്ടുണ്ട് ശരണ്യ.

also read
ഭര്‍ത്താവിന് വേണ്ടി തല മുണ്ഡനം ചെയ്തു ലക്ഷ്മി , അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയെന്ന് മിഥുന്‍
സിനിമയിലേക്കുള്ള അരങ്ങേറ്റം തമിഴിലായിരുന്നു. കൊറിയോഗ്രാഫർ ആയിട്ടാണ് മലയാളത്തിൽ എത്തുന്നത്. ആമേൻ അടക്കം നാല് ചിത്രങ്ങളിൽ അസിസ്റ്റന്റ് കൊറിയോഗ്രാഫർ ആയി പ്രവർത്തിച്ചിട്ടുണ്ട് ഈ താരം. മോഹൻലാൽ നായകനായ 1971 ബിയോണ്ട് ബോർഡേസ് (2017) ആണ് ശരണ്യ അഭിനിയച്ച ആദ്യ മലയാള ചലച്ചിത്രം. പിന്നാലെ നിരവധി സിനിമയിൽ ശരണ്യ അഭിനയിച്ചു.

https://youtu.be/MWjndlFXxps

Advertisement