ഭര്‍ത്താവിന് വേണ്ടി തല മുണ്ഡനം ചെയ്തു ലക്ഷ്മി , അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയെന്ന് മിഥുന്‍

147

സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്ന താരദമ്പതികളാണ് മിഥുൻ രമേശും, ഭാര്യ ലക്ഷ്മി മേനോനും. നടനായി പ്രേക്ഷകർക്ക് മുന്നിലെത്തിയ മിഥുൻ രമേശ് ആർ ജെ ആയും ആങ്കറായും തിളങ്ങി. ആരാധകർ ഏറെയാണ് ഈ ദമ്പതികൾക്ക്. കുടുംബത്തിനൊപ്പം ഉള്ള രസകരമായ വീഡിയോ പങ്കുവെച്ച് ലക്ഷ്മി മേനോൻ സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. പ്രേക്ഷകരെ പൊട്ടിച്ചിരിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് ലക്ഷ്മി പോസ്റ്റ് ചെയ്യാർ.

Advertisements

ഇത്തവണ ഇവർ പങ്കുവെച്ച ഒരു പോസ്റ്റാണ് ശ്രദ്ധ നേടുന്നത്. ലക്ഷ്മി മേനോൻ ഇതിൽ തല മുണ്ഡനം ചെയ്തു നിൽക്കുന്നത് കാണാം. ഭാര്യയെ ചേർത്തുപിടിച്ചുകൊണ്ട് മിഥുൻ പറയുന്നു ഇത് തനിക്ക് വേണ്ടി ചെയ്തതാണെന്ന്. മിഥുന് ബെല്ലി പാൾസി എന്നാ അസുഖം വന്ന സമയത്ത് ലക്ഷ്മി മേനോൻ നേർന്ന നേർച്ചയാണ് ഇത് .

also read
‘ഇരുപത്തിയഞ്ച് ദിവസത്തിനകം മോഹൻലാൽ നിന്നെ കണ്ടാൽ തിരിച്ചറിയില്ല’, ഹിന്ദി സിനിമയിൽ നടനാക്കുമെന്ന് മമ്മൂട്ടി പറഞ്ഞത് പാരയായി; തുറന്നുപറഞ്ഞ് മുകേഷ്‌
‘മൊട്ടൈ ബോസ് ലക്ഷ്മി. എന്റെ ബെല്ലി പാൾസി പോരാട്ട ദിനങ്ങൾ നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയാം എന്ന് തോന്നുന്നു . അന്ന് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥന കൊണ്ട് തന്നെ ആണ് ഇന്ന് കാണുന്ന രൂപത്തിൽ തിരികെ എത്താൻ കഴിഞ്ഞത് .

പക്ഷെ എന്റെ ഭാര്യ ഒരു ലെവൽ കൂടുതൽ പ്രാർത്ഥിച്ചിരുന്നു. ആ അസുഖം മാറാൻ ഭാര്യ നേർന്നതാണ് തിരുപ്പതിയിൽ മുടി കൊടുക്കാം എന്ന്. അങ്ങനെ ചിഞ്ചുകുട്ടി മൊട്ട കുട്ടി ആയി’ മിഥുൻ എഴുതി.

 

Advertisement