‘ഇരുപത്തിയഞ്ച് ദിവസത്തിനകം മോഹൻലാൽ നിന്നെ കണ്ടാൽ തിരിച്ചറിയില്ല’, ഹിന്ദി സിനിമയിൽ നടനാക്കുമെന്ന് മമ്മൂട്ടി പറഞ്ഞത് പാരയായി; തുറന്നുപറഞ്ഞ് മുകേഷ്‌

353

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മുകേഷ്. സിനിമാ ലോകത്ത് സഹനടനായും നായകനായും സഹതാരമായും എല്ലാം തിളങ്ങിയ താരമാണ് മുകേഷ്. കലാ കുടുംബത്തിൽ നിന്നെത്തിയ താരത്തിന് ഏത് വേഷവും മനോഹരമായി ചെയ്യാനുള്ള കഴിവുണ്ട്.

എംഎൽഎ കൂടിയായ താരം രാഷ്ട്രീയത്തിലും സജീവമാണിന്ന്. ടെലിവിഷൻ ഷോകളിലും മുകേഷിന്റെ ശ്രദ്ധേയ സാന്നിധ്യമുണ്ട്. കൂടാതെ സോഷ്യൽമീഡിയയിലും സജീവമായ മുകേഷിന് സ്വന്തമായി ഒരു യൂട്യൂബ് ചാനലും ഇന്നുണ്ട്.

Advertisements

ഇപ്പോഴിതാ ആദ്യകാലങ്ങളിലെ സിനിമാലോകത്തെ ഒരു അനുഭവം തുറന്നുപറയുകയാണ് മുകേഷ്. മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവമാണ് താരം പങ്കിടുന്നത്. മുകേഷ് സ്പീക്കിങ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് തുറന്നുപറച്ചിൽ. മോഹൻലാലിന്റെ കൂടെ അഭിനയിക്കുമ്പോൾ ലൊക്കേഷനിൽ ഭയങ്കര ഭക്ഷണമാകും. പുള്ളി പല സ്ഥലങ്ങളിൽ നിന്നും കഴിക്കാനുള്ള സാധനങ്ങൾ വാങ്ങി കൊണ്ടുവരികയാണ് ചെയ്യുക.

ALSO READ- ‘നട്ടെല്ലിന് ഇഞ്ചുറി ആയി, ഷൂട്ടിൽ നിന്നും ബ്രേക്ക് എടുക്കേണ്ടിവന്നു’; ആന്റണി സിനിമക്ക് വേണ്ടി കിക്ക് ബോക്‌സിംഗിൽ തകർത്ത് കല്യാണി പ്രിയദർശൻ

പത്തിരുപതു ദിവസം കൊണ്ട് ഒരു നാലഞ്ചു കിലോയൊക്കെ തനിക്ക് കൂടും. മറ്റുള്ളവർക്ക് താൻ അത്രയും ഭാരം കൂടിയത് മനസിലാകില്ലെങ്കിലും തനിക്ക് മനസിലാകുമായിരുന്നു എന്നും മുകേഷ് പറയുകയാണ്. അങ്ങനെ ഒരിക്കൽ മോഹൻലാലിന്റെ കൂടെയുള്ള ഷൂട്ടിങ് കഴിഞ്ഞ് ഞാൻ മമ്മൂട്ടിയുടെ അടുത്തേക്ക് പോയി.

അന്ന് മമ്മൂട്ടി പറഞ്ഞത്, ‘കൊണ്ടുകളഞ്ഞല്ലോടെ. അവന്റെ കൂടെ കൂടിയപ്പോഴേ ഇരുപത്തിയഞ്ച് ദിവസം കൊണ്ട് നിന്റെ ഫിഗർ മാറ്റുമെന്ന് എനിക്ക് അറിയാമായിരുന്നു’- എന്നാണ്. പത്തിരുപത്തിയഞ്ച് ദിവസം മമ്മൂട്ടിയുടെ സിനിമയുടെ ലൊക്കേഷനിൽ ഉണ്ടാകുമെന്ന് പറഞ്ഞപ്പോൾ ‘ആഹ്, ഇരുപത്തിയഞ്ച് ദിവസം ഉണ്ടല്ലോ. അപ്പോഴേക്കും നിന്നെ ഹിന്ദി നടനാക്കി മാറ്റും ഞാൻ’- എന്നാണ് മമ്മൂട്ടി പറഞ്ഞത്.

ALSO READ-പ്രായം വെളിപ്പെടുത്താൻ ഒരു മടിയും കാണിക്കാതെ മൃണാൾ താക്കൂർ, വയസ് കേട്ട് ഞെട്ടി ആരാധകരും

താനപ്പോൾ തെലുങ്ക് പോരേയെന്ന് ചോദിച്ചപ്പോൾ പറ്റില്ലെന്ന് പറയുകയായിരുന്നു. നീ എന്റെ കൂടെ നിന്നാൽ മതി. കുറച്ച് ദിവസം നീ ഒന്നും അറിയണ്ട. വലിയ ഹിമാലയൻ ടാസ്‌ക് ഒന്നുമല്ല അത്. കൂടെ നിന്ന് ഞാൻ ചെയ്യുന്നത് പോലെ ചെയ്താൽ മതി, എന്നും പറയുകയായിരുന്നു മമ്മൂട്ടിയെന്ന് മുകേഷ് വെളിപ്പെടുത്തുന്നു.

അങ്ങനെ താൻ ഒരു അരമണിക്കൂർ കഴിഞ്ഞപ്പോൾ പ്രൊഡക്ഷൻ ബോയിയോട് ഒരു ചായ കൊണ്ടുവരാൻ പറഞ്ഞു. അടിച്ചെടുത്ത് പത വന്ന നല്ല ഗംഭീരം ചായ ആയിരിക്കണമെന്നും അല്ലാതെ തണുത്തതല്ലെന്നും പറഞ്ഞു. ചേട്ടന്റെ ചായ തനിക്കറിയാമെന്ന് പറഞ്ഞ് അവൻ തനിക്കുള്ള ചായ കൊണ്ടുവന്നു.

ഈ ചായ താൻ കുടിക്കാൻ പോയപ്പോൾ പിന്നിൽ നിന്ന് ആരോ വന്ന് ആ ചായ തട്ടിമാറ്റുകയായിരുന്നു. ആരാണ് എന്ന് നോക്കുമ്പോൾ അത് മമ്മൂക്കയാണ്. ഇതാണോ നീ അരമണിക്കൂർ മുമ്പ് ഞാൻ പറഞ്ഞത് പോലെ ചെയ്യാമെന്ന് പറഞ്ഞതെന്ന് ചോദിക്കുകയായിരുന്നു.

താൻ ഒരു ചായയല്ലേ കുടിക്കുന്നുള്ളൂ എന്ന് ചോദിച്ചപ്പോൾ പാൽ ഒഴിച്ച ചായ കുടിക്കരുതെന്നും അത്യാവശ്യമാണെങ്കിൽ കട്ടൻചായ കുടിച്ചോളാനും പറയുകയായിരുന്നു. അതും മധുരം ഇടാതെ. മധുരം ഇടാതെ കട്ടൻ ചായ എങ്ങനെ കുടിക്കുമെന്ന് ചോദിച്ചപ്പോൾ ‘ഞാൻ മധുരം ഇട്ട് കുടിക്കുന്നത് കണ്ടിട്ടുണ്ടോ’ എന്നാണ് ചോദിച്ചത്.

വാക്ക് തന്നതാണെന്നും പറഞ്ഞ് പ്രൊഡക്ഷൻ ബോയിയോട് തനിക്ക് മധുരം ഇടാതെ കട്ടൻചായ കൊണ്ടുതരാൻ പറഞ്ഞു. അപ്പോൾ തന്നെ ഇത് വലിയ പാരയാകാൻ സാധ്യതയുണ്ടെന്ന് മനസിലാവുകയായിരുന്നു. ആ സമയത്താണെങ്കിൽ ഹിന്ദി സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറയുകയും ചെയ്തു. ചായ കൊണ്ടുവന്നപ്പോൾ കുടിച്ചു തുടങ്ങി. ആകെ ഒരു വാട്ടവെള്ളം പോലെയുണ്ടായിരുന്നെന്നും മുകേഷ് പറയുന്നകയാണ്.

അതേസമയം, ഇന്നാണെങ്കിൽ തനിക്ക് മധുരം ഇടാത്ത ചായ കുടിക്കുമ്പോൾ പ്രശ്നമില്ല. എന്നാൽ അന്ന് അങ്ങനെ ആയിരുന്നില്ല. ചായ കുടിക്കുമ്പോൾ മമ്മൂട്ടി പറഞ്ഞത്, കണ്ടോ, ടേസ്റ്റ് കുറച്ച് കുറച്ചായിട്ട് നിനക്ക് ഇഷ്ടപെടും. ഇരുപത്തിയഞ്ച് ദിവസത്തിനകം മോഹൻലാൽ നിന്നെ കണ്ടാൽ തിരിച്ചറിയില്ല എന്ന് പറഞ്ഞെന്നും മുകേഷ് പറയുന്നു.

Advertisement