‘നട്ടെല്ലിന് ഇഞ്ചുറി ആയി, ഷൂട്ടിൽ നിന്നും ബ്രേക്ക് എടുക്കേണ്ടിവന്നു’; ആന്റണി സിനിമക്ക് വേണ്ടി കിക്ക് ബോക്‌സിംഗിൽ തകർത്ത് കല്യാണി പ്രിയദർശൻ

136

വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കല്യാണി പ്രിയദർശൻ. ഇന്ത്യയിലെ തന്നെ പ്രശസ്ത സംവിധായകനായ പ്രിയദർശന്റെ മകൾ കൂടിയാണ് കല്യാണി. കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ സാധാരണയൊരു താരപുത്രി എന്ന ലേബലാണ് കല്യാണിക്ക് ഉണ്ടായിരുന്നത്.

എന്നാലിപ്പോൾ തെന്നിന്ത്യയിലെ ഒടുവിലെത്തിയ ചിത്രമാണ് ശേഷം മൈക്കിൽ ഫാത്തിമ. പിന്നാലെ, കല്യാണി പ്രിയദർശൻ ബോക്‌സിങ് താരമായി അഭിനയിക്കുന്ന സംവിധായകൻ ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ആന്റണി’. ചിത്രത്തിൽ ജോജു ജോർജ് പ്രധാന കഥാപാത്രമായി എത്തുമ്പോൾ ചെമ്പൻ വിനോദ്, നൈല ഉഷ, ആശ ശരത് എന്നിവർ സുപ്രധാന വേഷങ്ങളും കൈകാര്യം ചെയ്യുന്നുണ്ട്.

Advertisements

തനിക്ക് ആന്റണിയിൽ അഭിനയിക്കുമ്പോൾ നല്ല ടെൻഷൻ ഉണ്ടായിരുന്നെന്നാണ് കല്യാണി പ്രിയദർശൻ പറയുന്നത്. ഇതുവരെ താൻ ബോക്‌സിങ് ട്രൈ ചെയ്തിട്ടില്ലെന്നും ഈ വേഷത്തിൽ തന്നെ കാണുമ്പോൾ തനിക്ക് ഇത് ചെയ്യാൻ കഴിയുമോയെന്ന് പ്രേക്ഷകർക്ക് സംശയമുണ്ടായെക്കുമെന്നും കല്യാണി പറഞ്ഞു.

ALSO READ- പ്രായം വെളിപ്പെടുത്താൻ ഒരു മടിയും കാണിക്കാതെ മൃണാൾ താക്കൂർ, വയസ് കേട്ട് ഞെട്ടി ആരാധകരും

ആന്റിണി സിനിമയ്ക്ക് വേണ്ടി എല്ലാ ദിവസവും നാല് മണിക്കൂർ ബോക്‌സിങ് ട്രെയ്ൻ ചെയ്തിരുന്നു. നട്ടെല്ലിന് ചെറിയ പരിക്ക് പറ്റി രണ്ട് ദിവസം ഷൂട്ടിൽ നിന്നും ബ്രേക്ക് എടുക്കേണ്ടി വന്നു. എല്ലാദിവസവും കിക്ക് ബോക്‌സിങ് ട്രെയ്നിങ് ആയിരുന്നെന്നാണ് ജാങ്കോ സ്‌പേസിന് നൽകിയ അഭിമുഖത്തിൽ കല്യാണി പറഞ്ഞത്.

സാറിന് ഈ കിക്ക് ആയിരുന്നു ഭയങ്കര ഇഷ്ടം. കിക്ക് ഹൈറ്റ് വേണം അങ്ങനെയാണ് പറയുക. അതൊന്നും ഈസി ആയിട്ട് വരുന്ന കാര്യങ്ങളല്ല. അതിനുവേണ്ടി കുറെ ട്രെയ്ൻ ചെയ്തു, പരിക്കെല്ലാം പറ്റി. കോഡ് ഇഞ്ചുറി ആയി രണ്ടുദിവസം ഷൂട്ടിൽ നിന്നും ബ്രേക്ക് ഒക്കെ എടുക്കേണ്ടിവന്നെന്നും കല്യാണി വിശദീകരിച്ചു.
ALSO READ-’19-ാം വയസ് മുതൽ മ ര ണം അരികിൽ വന്നു മടങ്ങിയത് എട്ടു തവണ’; ഒടുവിൽ രക്ഷപ്പെടുത്തിയത് എലിസബത്തിന്റെ സ്‌നേഹം; നന്ദിയും കടപ്പാടും പറഞ്ഞ് നടൻ ബാല

ബോക്‌സിങ് വർഷങ്ങൾ ട്രെയ്ൻ ചെയ്തിട്ട് എടുക്കുന്ന ഒരു ക്രാഫ്റ്റ് ആണെന്നും തനിക്ക് എന്നാൽ കിട്ടിയത് മൂന്നാഴ്ചയായിരുന്നു. അതിൽ ചെയ്യാൻ പറ്റിയ മാക്‌സിമം താൻ ചെയ്തിട്ടുണ്ടെന്നും കല്യാണി വിശദീകരിച്ചു.

“പുതിയ കാമുകനെ കിട്ടി, രണ്ടാം വിവാഹത്തിന് ഒരുങ്ങി പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭു..’

Advertisement