’19-ാം വയസ് മുതൽ മ ര ണം അരികിൽ വന്നു മടങ്ങിയത് എട്ടു തവണ’; ഒടുവിൽ രക്ഷപ്പെടുത്തിയത് എലിസബത്തിന്റെ സ്‌നേഹം; നന്ദിയും കടപ്പാടും പറഞ്ഞ് നടൻ ബാല

188

വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികൽ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടർ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

ആദ്യ ഭാര്യ ആയിരുന്നു ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അടുത്തിടെ രോഗബാധിതനായ ബാല കരൾ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരൾ രോഗത്തെ തുടർന്ന് ഗുരുതരവാസ്ഥയിൽ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയിൽ ആയിരുന്നു

Advertisements

ഇപ്പോൾ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങൾ എല്ലാം താര ദമ്പതികൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ALSO READ- നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ! ഒരുപാട് സന്തോഷമെന്ന് വരദ; ആദ്യത്തെ നായകനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം വൈറൽ!

സ്വന്തം യുട്യൂബ് ചാനലിലൂടെ എലിസബത്ത് വിശേഷങ്ങളൊക്കെ പങ്കുവയ്ക്കുന്നത് പതിവാണ്. ഓരോ ദിവസം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഡെയ്‌ലി വ്ലോഗ്സും എലിസബത്ത് പ്രേക്ഷകരുമായി പങ്കിടാറുണ്ട്.

ഇപ്പോഴിതാ നടൻ ബാല പൊതുവേദിയിൽ വെച്ച് ഭാര്യ എലിസബത്തിനെ കുറിച്ച് പറഞ്ഞിരിക്കുകയാണ് ബാല. മരണത്തിൽ നിന്നും തന്നെ തിരിച്ചുകൊണ്ടുവന്നതിന് ഡോക്ടർമാർക്കും അധ്യാപകർക്കുമെല്ലാം നന്ദി പറയുന്നതിനിടെയാണ് ബാല എലിസബത്തിന് നന്ദി പറയുന്നത്.

താരം അമൃത ആശുപത്രിയിൽ നേഴ്സസ് ദിനത്തിൽ മുഖ്യാതിഥിയായി എത്തിയതായിരുന്നു. ഇവിടെ വെച്ചാണ് ജീവിതത്തിലെ പല പ്രതിസന്ധികളും വെളിപ്പെടുത്തിയിരിക്കുന്നത്.
19-ാം വയസ് മുതൽ മരണം തന്റെയരികിൽ വന്നു മടങ്ങിയത് എട്ടു തവണയെന്നാണ് ബാല പറയുന്നത്. ആ പ്രായത്തിൽ മരിച്ചുപോകും എന്ന് കരുതിയിട്ടും താൻ ജീവിതത്തിലേക്ക് മടങ്ങിവന്നു.

ALSO READ- ‘മുപ്പത് വർഷമായി എന്റെ കരുത്തും സ്‌നേഹവും, എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ ബേബി’;കണ്ണീരായി സൗഭാഗ്യയുടെ കുറിപ്പ്

ഒരിക്കൽ മരണത്തിൽ നിന്നും രക്ഷയില്ല എന്ന് കരുതി കതകു കുറ്റിയിട്ട് ഇരുന്നിരുന്നെന്നും ഒരിക്കൽ അവശനിലയിലായ തന്നെ രക്ഷപെടുത്താൻ ഒരു നേഴ്‌സ് രാത്രി ഒരു മണിക്ക് ഓടിവന്ന കാര്യവും ബാല വേദിയിൽ പങ്കുവെയ്ക്കുകയാണ്.

കൊച്ചി അമൃത ആശുപത്രിയിലായിരുന്നു ബാല കരൾമാറ്റിവയ്ക്കൽ ശസ്ത്രക്രിയക്ക് വിധേയനായത്. നേഴ്സുമാർ, ഡോക്ടർമാർ, ഭാര്യ എലിസബത്ത് എന്നിവർക്ക് ബാല നന്ദി പ്രകാശിപ്പിച്ചു. ആദ്യമായാണ് പൊതുവേദിയിൽ ഇങ്ങനെ എലിസബത്തിന്റെ പേരെടുത്തു പറഞ്ഞ് ബാല നന്ദി അറിയിക്കുന്നത്.

സ്‌നേഹമാണ് ഏറ്റവും വലിയ മരുന്ന് എന്ന് താൻ അന്ന് മനസിലാക്കിയെന്നും ബാല പറയുന്നുണ്ട്. ഈ ബാല തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കിട്ടത്.

ACTOR

Advertisement