നാളുകൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ! ഒരുപാട് സന്തോഷമെന്ന് വരദ; ആദ്യത്തെ നായകനും കുടുംബത്തിനും ഒപ്പമുള്ള ചിത്രം വൈറൽ!

83

പ്രേക്ഷകരുടെ പ്രിയതാരങ്ങളാണ് ശ്രീനിഷ് അരവിന്ദും വരദയും. ഇരുവരും ഒന്നിച്ച് അഭിനയിച്ച പരമ്പരയായ പ്രണയം ഇന്നും പ്രേക്ഷകർ മറന്നിട്ടില്ല. മികച്ച സ്വീകാര്യതയാണ് ഈ പരമ്പരയ്ക്ക് ലഭിച്ചത്. ശരൺ ജി മേനോൻ എന്ന കഥാപാത്രത്തെയാണ് ശ്രിനിഷ് അരവിന്ദ് പരമ്പരയിൽ അവതരിപ്പിച്ചത്. പങ്കാളിയായ ലക്ഷ്മി ശരൺ എന്ന കഥാപാത്രമായെത്തിയത് വരദയായിരുന്നു.

സീരിയലിലെ ഇവരുടെ കെമിസ്ട്രി ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രണയം പൂർത്തിയാക്കിയതിന് ശേഷമായി മറ്റ് പരമ്പരകളിലേക്ക് ഇരുവരും മാറുകയായിരുന്നു. പിന്നീട് അമ്മുവിന്റെ അമ്മയിൽ അഭിനയിച്ചിരുന്ന സമയത്തായിരുന്നു ശ്രീനിഷിന് ബിഗ് ബോസിൽ നിന്നും ക്ഷണം ലഭിച്ചത്. ഷോയിൽ മത്സരിച്ചതോടെയാണ് താരത്തിന്റെ കരിയറും ജീവിതവും മാറിമറിഞ്ഞത്.

Advertisements

ഒട്ടനേകം ആരാധകരെ കിട്ടിയെന്ന് മാത്രമല്ല, ഈ ഷോയിലൂടെ ജീവിത പങ്കാളിയായ പേളിയെ കണ്ടെത്തുകയും ചെയ്യുകയായിരുന്നു. ഇപ്പോഴിതാ നാളുകൾക്ക് ശേഷം പ്രിയസുഹൃത്തുക്കളും സഹപ്രവർത്തകരുമായ പേളി മാണിയെയും ശ്രീനിഷ് അരവിന്ദിനെയും കണ്ടുമുട്ടിയിരിക്കുകയാണ് വരദ.

ASLO READ- ‘മുപ്പത് വർഷമായി എന്റെ കരുത്തും സ്‌നേഹവും, എന്റെ അമ്മമ്മ, എന്റെ സുബ്ബു, എന്റെ ബേബി’;കണ്ണീരായി സൗഭാഗ്യയുടെ കുറിപ്പ്

ഇതിന്റെ സന്തോഷം സോഷ്യൽമീഡിയയിൽ പങ്കിടുകയും ചെയ്യുകയാണ് വരദ. വർഷങ്ങൾക്ക് ശേഷമുള്ള കണ്ടുമുട്ടൽ, അതും അപ്രതീക്ഷിതമായി, നാളുകൾക്ക് ശേഷം നിങ്ങളെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നാണ് വരദ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചിരുന്നു.

അതേസമയം, ലക്ഷ്മി മമ്മി ആൻഡ് ഡാഡിയെന്നായിരുന്നു ചിത്രത്തിന് താഴെ മേഘ മഹേഷ് കമന്റ് ചെയ്തത്. പ്രണയത്തിൽ മകളുടെ വേഷത്തിലെത്തിയത് മേഘയായിരുന്നു.

ASLO READ-ഒരു ഫ്രെയിമിലെ നാല് ജനറേഷൻ! ആ വൈറൽ വീഡിയോ ഇനി ഓർമ്മ മാത്രം;സൗഭാഗ്യയുടെ കുഞ്ഞിനെ ഓമനിക്കുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോ നോവ് ആകുന്നു

ഇപ്പോഴിതാ രണ്ടാമത്തെ കുഞ്ഞതിഥിയുടെ വരവിനായി കാത്തിരിക്കുകയാണ് പേളിയും ശ്രീനിഷും. ഗർഭകാലത്തെ വിശേഷങ്ങളെല്ലാം പങ്കിടുന്നുണ്ട് പേളി.

ALSO READ- ഒരു ഫ്രെയിമിലെ നാല് ജനറേഷൻ! ആ വൈറൽ വീഡിയോ ഇനി ഓർമ്മ മാത്രം;സൗഭാഗ്യയുടെ കുഞ്ഞിനെ ഓമനിക്കുന്ന സുബ്ബലക്ഷ്മിയുടെ വീഡിയോ നോവ് ആകുന്നു

ആദ്യ കുഞ്ഞ് നിലയുടെ വിശേഷങ്ങളും താരങ്ങൾ പങ്കുവെയ്ക്കാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ഇവർ സോഷ്യൽമീഡിയയിലൂടെ പങ്കുവെക്കാനായി യൂട്യൂബ് ചാനലും ഇരുവർക്കുമുണ്ട്.

പുതിയ കാമുകനെ കിട്ടി, രണ്ടാം വിവാഹത്തിന് ഒരുങ്ങി പ്രഭുവിന്റെ മകൾ ഐശ്വര്യ പ്രഭു.

Advertisement